ചെന്നൈ: ഇൻസ്റ്റന്റ് ലോൺ ആപ് വഴി ഇന്ത്യയിൽനിന്ന് 465 കോടി രൂപയുടെ ഓൺലൈൻ വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ മലയാളി അറസ്റ്റില്‍. മലപ്പുറം സ്വദേശി മുഹമ്മദ് ശരീഫ് (42) നെയാണ് പുതുച്ചേരി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. വായ്പയെടുത്തവർ പണം തിരികെ നൽകിയതിനു ശേഷവും അവരുടെ ഫോട്ടോകൾ മോർഫ് ചെയ്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി കൂടുതൽ പണം തട്ടിയെടുത്തതായും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.
മുഹമ്മദ് ശരീഫ് ഉള്‍പ്പെട്ട തട്ടിപ്പ് സംഘത്തിന് ഇന്ത്യയിൽ മാത്രമല്ല, വിവിധ വിദേശ രാജ്യങ്ങളിലെയും ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച പണം ക്രിപ്റ്റോകറൻസിയാക്കി വിദേശത്തേക്ക് കടത്തിയതായും തെളിഞ്ഞു. കേരളത്തിലെ പ്രമുഖ ട്രാവൽ കമ്പനിയും തട്ടിപ്പ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പുതുച്ചേരി പോലീസ് അറിയിച്ചു.
<br>
TAGS : ONLINE FRAUD | ARRESTED
SUMMARY : Online loan fraud; Malayali arrested
ബെംഗളൂരു: 23-ാമത് ചിത്രസന്തേ കുമാര കൃപ റോഡിലെ കർണാടക ചിത്രകലാപരിഷത്തിൽ ഞായറാഴ്ച നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.…
ബെംഗളൂരു: എൻജിനീയറിങ്, ഫാർമസി ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി കർണാടക എക്സാമിനേഷൻ അതോറിറ്റി നടത്തുന്ന കർണാടക പൊതുപ്രവേശന പരീക്ഷയുടെ (കെസിഇടി)…
ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ്…
വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട്…
ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി…
ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ…