Categories: KARNATAKATOP NEWS

ഓൺലൈൻ സാരി തട്ടിപ്പ്; ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പണം നഷ്ടപ്പെട്ടു

ബെംഗളൂരു: ഓൺലൈൻ വഴി സാരി വാങ്ങാൻ ശ്രമിച്ച ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പണം നഷ്ടപ്പെട്ടു. സകല മിഷൻ ഡയറക്ടർ പല്ലവി ആകൃതിക്കാണ് പണം നഷ്ടമായത്. ഡിജിറ്റൽ പരസ്യം കണ്ടാണ് പല്ലവി സാരി ഓർഡർ ചെയ്തത്. എന്നാൽ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും സാരി ലഭിക്കാത്തതിനെ തുടർന്ന് പല്ലവി ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ബെംഗളൂരു സൈബർ ക്രൈം സെല്ലിൽ ഇവർ പരാതി നോക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ മധുര സുങ്കുടിയിൽ നിന്നുള്ള കോട്ടൺ സാരികൾ വിൽക്കുന്ന പൂർണിമ കളക്ഷനിൽ നിന്നാണ് പല്ലവി സാരി ബുക്ക് ചെയ്തത്. മാർച്ച് 10 ന് ഗൂഗിൾ പേ വഴി സാരിക്ക് 850 രൂപയും ഇവർ നൽകിയിരുന്നു. പിന്നീട് ഏപ്രിൽ ആയിട്ടും സാരി ലഭിക്കാത്തതോടെയാണ് പല്ലവിക്ക് സംശയം തോന്നിയത്. പിന്നീട് പലതവണ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഓൺലൈൻ വീഡിയോകളിലൂടെ പ്രചരിക്കുന്ന ഇത്തരം വഞ്ചനാപരമായ പരസ്യങ്ങൾക്ക് ഇരയാകരുതെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ മുന്നറിയിപ്പ് നൽകി.

TAGS: KARNATAKA | CYBER CRIME
SUMMARY: IAS officer lost money in cyber crime

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

29 minutes ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

55 minutes ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

2 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

3 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

3 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

4 hours ago