ബെംഗളൂരു: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിച്ച് നല്‍കാതിരുന്നതിന് സൊമാറ്റോയ്ക്ക് പിഴ ചുമത്തി കര്‍ണാടക ഉപഭോക്തൃ കോടതി. ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. ധാർവാഡിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശീതള്‍ എന്ന യുവതിയാണ് സൊമാറ്റോക്കെതിരെ പരാതി നൽകിയത്.
2023 ഓഗസ്റ്റ് 31-ന് ശീതൾ സൊമാറ്റോ വഴി മോമോസ് ഓർഡർ ചെയ്തിരുന്നു. ജി-പേ വഴി 133.25 രൂപ അടക്കുകയും ചെയ്തു. 15 മിനിറ്റിനുശേഷം, ഓർഡർ ചെയ്ത ഭക്ഷണം ഡെലിവർ ചെയ്തതായി ശീതളിന് ഒരു സന്ദേശം ലഭിച്ചു. എന്നാൽ, തനിക്ക് ഓർഡർ ലഭിച്ചിട്ടില്ലെന്നും ഒരു ഡെലിവറി ഏജന്‍റും തന്‍റെ വീട്ടില്‍ വന്നിരുന്നില്ലെന്നും ശീതള്‍ പറഞ്ഞു. റെസ്റ്റോറന്‍റില്‍ അന്വേഷിച്ചപ്പോള്‍ ഡെലിവറി ഏജന്‍റ് ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുപോയതായതായും അറിഞ്ഞു.
തുടര്‍ന്ന് വെബ്‌സൈറ്റ് വഴി ഡെലിവറി ഏജന്‍റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ല. പിന്നാലെ ശീതൾ സൊമാറ്റോയോട് ഇമെയിൽ വഴി പരാതിപ്പെട്ടപ്പോള്‍ പ്രതികരണത്തിനായി 72 മണിക്കൂർ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. സൊമാറ്റോയില്‍ നിന്നും പ്രതികരണമൊന്നും ലഭിക്കാതായതോടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 13ന് ശീതള്‍ ഒരു ലീഗല്‍ നോട്ടീസ് അയച്ചു.
എന്നാൽ കേസ് കോടതിയിലെത്തിയപ്പോൾ സൊമാറ്റോ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന നിലപാടാണ് സ്വീകരിച്ചത്. ഉപഭോക്താവിന്‍റെ പരാതിക്ക് 72 മണിക്കൂറിനകം മറുപടി നല്‍കാതിരുന്ന സൊമാറ്റോയുടെ പ്രതികരണം വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വര്‍ഷം മെയ് 18ന് സൊമാറ്റോ തനിക്ക് 133.25 രൂപ നല്‍കിയെന്നും ശീതള്‍ കോടതിയെ അറിയിച്ചു. സൊമാറ്റോയുടെ സേവനത്തിലുണ്ടായ പോരായ്മ പരാതിക്കാരന് വളരെയധികം അസൗകര്യവും മാനസിക സംഘർഷവും ഉണ്ടാക്കിയെന്ന് കമ്മീഷൻ പറഞ്ഞു. ശീതളിനുണ്ടായ അസൗകര്യത്തിനും മാനസിക പീഡനത്തിനും അവര്‍ക്ക് നഷ്ടപരിഹാരമായി 50,000 രൂപയും വ്യവഹാരച്ചെലവായി 10,000 രൂപയും നൽകണമെന്ന് കമ്മീഷൻ പ്രസിഡന്‍റ് ഇഷപ്പ കെ. ഭൂട്ടെ സോമാറ്റോയോട് ഉത്തരവിടുകയായിരുന്നു.
TAGS: KARNATAKA | COURT | ZOMATO
SUMMARY: Court sues zomato for not delivering food to customer
തിരുവനന്തപുരം: രാത്രിയില്‍ വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിർത്തിക്കൊടുക്കാത്തതിന് കണ്ടക്ടറെ പിരിച്ചുവിട്ട് കെഎസ്‌ആർടിസി. വെള്ളിയാഴ്‌ച തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ…
ഡല്‍ഹി: യാത്രാടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയില്‍വേ. ഡിസംബർ 26 മുതല്‍ നിരക്ക് വർധന നിലവില്‍ വരും. 600 കോടി…
കൊച്ചി: മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിവാസന് യാത്രാമൊഴി നല്‍കി കേരളം. ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട് വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാറിന്റെ…
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരായ ജോഹന്നാസ്ബർഗിലെ ബാറിൽ അജ്ഞാതരുടെ വെടിവെപ്പ്. തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി…
ബെംഗളൂരു: ഏറെ വിവാദമായ ധർമസ്ഥല കേസിൽ കള്ളസാക്ഷി പറഞ്ഞതിനു അറസ്റ്റിലായ ശുചീകരണത്തൊഴിലാളി ചിന്നയ്യ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പോലീസിൽ പരാതി…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം ഡിസംബർ 28നു വൈകീട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി…