ബെംഗളൂരു : ബെംഗളൂരു ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ (ഇ.സി.എ.) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു ക്ലബ്ബ് ഫോർ കഥകളി ആൻഡ് ദ ആർട്‌സുമായി സഹകരിച്ച സംഘടിപ്പിക്കുന്ന കചദേവയാനി ആട്ടക്കഥ ശനിയാഴ്ച വൈകീട്ട് 6.30-ന് ഇ.സി.എ. ഹാളില്‍ അരങ്ങേറും. ചടങ്ങിൽ ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും.
കചനായി കലാമണ്ഡലം രാജീവ് നമ്പൂതിരിയും, ശുക്രാചാര്യരായി കലാമണ്ഡലം സിബി ചക്രവർത്തിയും, ദേവയാനിയായി കലാമണ്ഡലം അനിൽകുമാറും, സുകേതുവായി പ്രിയ നമ്പൂതിരിയും, അസുരനായി അച്യുത് ഹരി വാരിയരും രംഗത്തെത്തും. കലാമണ്ഡലം സജീവനും അഭിജിത്ത് വർമ്മയുമാണ് സംഗീതം ഒരുക്കുന്നത്. കലാമണ്ഡലം സുധീഷ് (ചെണ്ട), കലാമണ്ഡലം അച്യുത വാരിയർ (മദ്ദളം), കലാനിലയം രാജീവ് (ചുട്ടി), സേതു, സന്തോഷ് (ഗ്രീൻ റും), രംഗശ്രീ വെള്ളിനേഴി (വസ്ത്രാലങ്കാരം) എന്നിവർ പിന്നണിയിൽ. കൂടുതൽ വിവരങ്ങൾക്ക്: 99800 90202, 6364909 800.
<br>
TAGS : ART AND CULTURE | KATHAKALI | ECA
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…