കൊല്ലം: കടയ്ക്കൽ ദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ വിപ്ലവഗാനം പാടിയ സംഭവത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ കുമാറിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ മറ്റ് രണ്ട് പേരും കേസിൽ പ്രതികളാണ്.
സംഭവത്തിൽ പോലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നു. സംഭവത്തെ ലാഘവത്തോടെ കാണാനാകില്ല, സംഘാടകർക്കെതിരെ കേസ് എടുക്കാവുന്ന കുറ്റങ്ങൾ പ്രകടമാണ്, ഹിന്ദുമത സ്ഥാപനങ്ങളുടെ ദുരുപയോഗം തടയൽ നിയമപ്രകാരം വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഡിവിഷൻ ബെഞ്ച് നിയമം മൂലം തടഞ്ഞിട്ടുള്ള പ്രവൃത്തികൾ നടക്കുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറപ്പാക്കണമെന്നും നിർദേശിച്ചിരുന്നു.
<BR>
TAGS : SINGER ALOSHI | CASE REGISTERED
SUMMARY : Controversy in Kadaikal Devi Temple; Case against three people including singer Aloshi
കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷാപ്രവർത്തന ഫണ്ടിലേക്ക് ബോച്ചെ ഫാൻസ് ചാരിറ്റിബിള്‍ ട്രസ്റ്റ് വഴി ഒരുകോടി നല്‍കാൻ…
ബെംഗളൂരു: ബിജെപി നൽകിയ അപകീർത്തികേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു എതിരായ വിചാരണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിന്റെ നിയമസാധുത…
ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് കന്നഡ ടിവി സീരിയൽ നടിയെ കുത്തിപരുക്കേൽപിച്ച ഭർത്താവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ശ്രുതിയെന്ന…
ബെംഗളൂരു: സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകളിൽ ഫീസ് വർധിപ്പിക്കണമെന്ന മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം തള്ളി സര്‍ക്കാര്‍. അസോസിയേഷൻ ഓഫ് നഴ്‌സിങ് കോളേജസ്…
ബെംഗളൂരു: സർജാപുര-അത്തിബെലെ 66 കെവി ലൈനിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 6നും…
ബെംഗളൂരു: നഗരത്തിൽ അടുത്ത 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ഉപമുഖ്യമന്ത്രി…