കൊച്ചി: ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ട് ചെയ്യുന്നതിനായി ഉപയോഗിച്ച ബോട്ടുകള്‍ക്ക് പത്ത് ലക്ഷം രൂപ പിഴ. രണ്ടു ബോട്ടുകളും അഞ്ച് ലക്ഷം രൂപ വീതം പിഴ നല്‍കണമെന്ന് ഫിഷറീസ് മാരിടൈം വിഭാഗം വ്യക്തമാക്കി. ബുധനാഴ്ച ചെല്ലാനം കടലില്‍ നിന്നാണ് എറണാകുളം സ്വദേശികളായ വി.കെ. അബു ബെനഡിക്ക്റ്റ്, സെബാസ്റ്റ്യൻ എന്നിവരുടെ ബോട്ടുകള്‍ കോസ്റ്റല്‍ പോലീസ് പിടിച്ചെടുത്തത്.
ഒരു ബോട്ടിന് 2.5 ലക്ഷം രൂപ പിഴയും പെർമിറ്റിന് 2.6 ലക്ഷവും നല്‍കണം. രണ്ടു ബോട്ടിലും ആയി 33 പേർ ഉണ്ടായിരുന്നു. നാഗചൈതന്യ നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബോട്ടുകള്‍ പിടിച്ചെടുത്തത്. ചെല്ലാനം ഹാർബറിലായിരുന്നു സിനിമാ ഷൂട്ടിംഗിന് അനുമതിയുണ്ടായിരുന്നത്. അത് ലംഘിച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ബോട്ടുകള്‍ കടലില്‍ ഇറക്കിയത്.
TAGS : BOAT | KOCHI | FINE
SUMMARY : The incident of illegal movie shooting in the sea; 10 lakh fine for seized boats
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…