കൊച്ചി: കടലില്‍ കുളിക്കാനിറങ്ങിയ യമന്‍ പൗരന്മാരായ രണ്ടു സഹോദരങ്ങളെ കാണാതായി. കോയമ്പത്തൂരില്‍ നിന്ന് വന്ന ഏട്ടംഗ സംഘത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെയാണ് എറണാകുളം ഞാറക്കല്‍ വളപ്പ് ബീച്ചില്‍ കാണാതായത്. യമന്‍ പൗരന്മാരായ ജുബ്രാന്‍, അബ്ദുല്‍സലാം എന്നിവരെയാണ് കാണാതായത്.
പോലീസും ഫയര്‍ഫോഴ്സും ഇരുവര്‍ക്കുമായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഏഴംഗ സംഘത്തിനൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. ഇതിനിടെയാണ് സഹോദരങ്ങളായ ജുബ്രാനും അബ്ദുല്‍ സലാമും തിരയിലകപ്പെട്ടത്. കോസ്റ്റല്‍ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ രത്നം കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…
കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി…
ബെംഗളൂരു: കേരള എഞ്ചിനിയേഴ്സ് അസോസിയേഷൻ (കെഇഎ) വാർഷികം നവംബർ 9 ന് രാവിലെ 9 മുതൽ നിംഹാൻസ് കൺവെൻഷൻ സെന്ററിൽ…