ബെംഗളൂരു: കടലിൽ നീന്താനിറങ്ങിയ പിയു രണ്ടാം വർഷ വിദ്യാർഥി മുങ്ങിമരിച്ചു. മുരുഡേശ്വര ബീച്ചിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ബെംഗളൂരു സ്വദേശിയും, വിദ്യാ സൗധ പിയു കോളേജിലെ വിദ്യാർഥിയുമായ ഗൗതം (17) ആണ് മരിച്ചത്.
കോളേജിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ 220 വിദ്യാർഥികളുടെ സംഘത്തിലായിരുന്നു ഇരുവരും. ബീച്ചിൽ എത്തിയപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ഗൗതം നീന്താൻ കടലിൽ ഇറങ്ങുകയായിരുന്നു. ഗൗതമിനെ സഹായിക്കാൻ കടലിലേക്ക് ഇറങ്ങിയ ധനുഷും ഒഴുക്കിൽപെട്ടെങ്കിലും ലൈഫ് ഗാർഡുകളും പോലീസും ഉടൻ രക്ഷപ്പെടുത്തി.
പിന്നീട് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഗൗതമിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ മുരുഡേശ്വർ പോലീസ് കേസെടുത്തു. വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങുന്നത് പോലീസ് വിലക്കിയിട്ടുണ്ട്. ബീച്ചിൽ കൂടുതൽ പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
TAGS: KARNATAKA | DROWNED
SUMMARY: Bengaluru student drowns and dies off Murudeshwar beach
ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യന്‍റെ കാല്‍ കണ്ടെത്തി. സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ട്രെയിൻ മുന്നോട്ട് എടുത്തതിനു പിന്നാലെ ട്രാക്കില്‍ നിന്നാണ്…
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായിരുന്നു അദ്ദേഹം.…
പത്തനംതിട്ട: ശബരിമല സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന ഇന്ന് പുലർച്ചെ പൂർത്തിയായി.…
ബെംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനും മലയാളം മിഷനും കർണാടക സർക്കാറിന്റെ സഹകരണത്തോടെ നടത്തിയ കന്നഡ ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. ഇന്ന് പവന് 1280 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 11,335 രൂപയും…
കല്പറ്റ: മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഗോത്ര ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തമിഴ്‌നാട് ദേവര്‍ഷോല…