ബെംഗളൂരു: കടുവയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. കുടകിലെ പൊന്നമ്പേട്ട് താലൂക്കിലാണ് സംഭവം. തോട്ടം തൊഴിലാളിയായ രാജനാണ് (45) പരുക്കേറ്റത്. ഇയാളുടെ ചെവിക്കും തലയ്ക്കുമാണ് പരുക്കേറ്റത്. സഹായത്തിനായുള്ള രാജൻ്റെ നിലവിളി കേട്ട് മറ്റുള്ളവർ ഓടി എത്തിയപ്പോഴേക്കും കടുവ രക്ഷപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ രാജനെ വിരാജ്പേട്ട ആശുപത്രിയിലെത്തിച്ചു.
വിരാജ്പേട്ട എംഎൽഎയും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവുമായ എ. പൊന്നണ്ണ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കടുവയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
TAGS: KARNATAKA | ATTACK
SUMMARY: Man seriously Injured in tiger attack
റായ്പൂർ: ചത്തീസ്ഗഡിലെ ബസ്തർ മേഖലയില്‍ ശനിയാഴ്ച രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സുക്മ, ബീജാപ്പൂർ ജില്ലകളിലെ…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെയുള്ള പീഡന കേസില്‍, രണ്ടാംപ്രതി ജോബി ജോസഫിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ്…
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.പെൻഷൻ വിതരണത്തിന്…
കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ പുതിയ തിരിവ്. രാഹുല്‍ തന്റെ കുടുംബജീവിതം തകർത്തുവെന്നും താൻ ഇല്ലാത്ത…
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍…
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ…