Categories: KERALATOP NEWS

കട്ടന്‍ചായയെന്ന് പറഞ്ഞ് 12 വയസുകാരന് നിര്‍ബന്ധിച്ച്‌ മദ്യം നല്‍കി; യുവതി അറസ്റ്റില്‍

ഇടുക്കി: പീരുമേട് 12 വയസ്സുകാരന് നിര്‍ബന്ധിച്ച്‌ മദ്യം നല്‍കിയ കേസില്‍ യുവതി പിടിയിലായി. മ്ലാമല സ്വദേശിനി പ്രിയങ്ക (26) ആണ് പീരുമേട് പോലീസിന്റെ പിടിയിലായത്. അവശനായി വീട്ടിലെത്തിയ കുട്ടിയോട് അന്വേഷിച്ചപ്പോഴാണ് ഇവരുടെ വീട്ടില്‍ പോയിരുന്നതായി വീട്ടുകാര്‍ അറിഞ്ഞത്.

വിവരം അന്വേഷിച്ചെത്തിയപ്പോള്‍, കുട്ടിക്ക് മദ്യം നല്‍കിയതായി പ്രിയങ്ക പറഞ്ഞു. കട്ടന്‍ചായ ആണെന്ന് വിശ്വസിപ്പിച്ച്‌ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചതായാണ് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയിലുള്ളത്. ജൂവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത് പ്രിയങ്കയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.

TAGS : LATEST NEWS
SUMMARY : Woman arrested for forcibly giving alcohol to 12-year-old boy on the pretext of black tea

Savre Digital

Recent Posts

ഹെെവേയിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന സംഭവം; അഞ്ച് മലയാളികൾ അറസ്റ്റിൽ

ചെന്നൈ: കാഞ്ചീപുരത്ത് ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 4.5 കോടിരൂപ കവര്‍ന്ന കേസില്‍ അഞ്ച് മലയാളികള്‍ പിടിയില്‍. പാലക്കാട് പെരിങ്ങോട് സ്വദേശി…

27 minutes ago

ബേഗൂര്‍ വാഹനാപകടം: ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന ഹൈസം ഹനാൻ (മൂന്ന്) മരിച്ചു. മൈസൂരു മണിപ്പാൽ ആശുപത്രിയിൽ…

45 minutes ago

കലാകൈരളി ഓണാഘോഷം

ബെംഗളുരു സഞ്ജയനഗര്‍ കലാകൈരളിയുടെ ഓണാഘോഷം നടനും സംവിധായകനുമായ ദിലീഷ് പോത്തൻ ഉദ്ഘാടനം ചെയ്തു.നടി സഞ്ജന ദിപു, ഷൈജു കെ.ജോർജ്, എം.ഒ.വർഗീസ്…

59 minutes ago

പ്രതിദിനം 33 രൂപയുടെ വർധന മാത്രം; സമരം തുടരുമെന്ന് ആശാ വർക്കർമാർ

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ…

1 hour ago

പ്രണയാഭ്യർഥന നിരസിച്ചതിന് അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു മര്‍ദിച്ചു; ബന്ധു അറസ്റ്റില്‍

ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന് പേരിൽ അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു. സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. ചിക്കമഗളൂരു ജില്ലയിലെ…

1 hour ago

നമ്മ മെട്രോ; യെല്ലോ ലൈനില്‍ അഞ്ചാമത്തെ ട്രെയിൻ നവംബർ 1 മുതല്‍

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ് -ബൊമ്മസന്ദ്ര യെല്ലോ ലൈനില്‍  അഞ്ചാമത്തെ മെട്രോ ട്രെയിൻ നവംബർ 1മുതല്‍  ഓടിത്തുടങ്ങും ഇതോ…

2 hours ago