തൃശ്ശൂരില്‍ ദേശീയപാതയിൽ നടത്തറ സിഗ്നൽ ജങ്ഷന് സമീപം, ഓടിക്കൊണ്ടിരുന്ന കണ്ടൈനർ ലോറിയിൽ നിന്ന് ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ നടത്തറ ഹൈവേയിലാണ് സംഭവം. ഫാസ്റ്റ് ടാഗിന്റെ താത്കാലിക കൗണ്ടറിലിരുന്ന കുന്നംകുളം സ്വദേശി പി.കെ.ഹെബിൻ ആണ് മരിച്ചത്. 45 വയസായിരുന്നു.
കോയമ്പത്തത്തൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയുടെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിക്കുകയായിരുന്നു. ഇടതുഭാഗത്തെ പിന്നിലെ രണ്ട് ചക്രങ്ങളാണ് ഊർന്നുപോയി കൗണ്ടറിലേക്ക് ഇടിച്ചുകയറിയത്. ഗുരുതരമായി പരുക്കേറ്റ ഹെബിനെ നടത്തറ ആക്ട്സ് പ്രവർത്തകരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അമ്മ: കുമാരി. ഭാര്യ: മഹിമ. മക്കൾ: മീഗ, ഹെബൽ. സംസ്‌കാരം വെള്ളിയാഴ്‌ച ആർത്താറ്റ് സെയ്ൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
The post കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് യുവാവ് മരിച്ചു appeared first on News Bengaluru.
Powered by WPeMatico
ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ…
കാസറഗോഡ്: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…
തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്മെന്റ്സ് എം.ഡി എം.…
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…