Categories: KERALATOP NEWS

കണ്ഠര് രാജീവര് ശബരിമല തന്ത്രി സ്ഥാനം ഒഴിയുന്നു; മകൻ ബ്രഹ്‌മദത്തൻ തന്ത്രിയാകും

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു. പകരം മകൻ കണ്ഠര് ബ്രഹ്‌മദത്തനാണ് (30) തന്ത്രിസ്ഥാനത്തേക്കെത്തുന്നത്. ചിങ്ങം ഒന്ന് മുതല്‍ ഈ മുപ്പതുകാരനായിരിക്കും ശബരിമലയിലെ താന്ത്രിക ചുമതലകള്‍ വഹിക്കുക.

ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തിനാണ് ശബരിമലയിലെ താന്ത്രികാവകാശം. നിലവില്‍ താഴമണ്‍ കുടുംബത്തിലെ രണ്ടു കുടുംബങ്ങള്‍ക്ക് മാറിമാറിയാണ് ഓരോ വര്‍ഷവും ചുമതല നിര്‍വഹിക്കുന്നത്. പരേതനായ കണ്ഠര് മഹേശ്വരുടെ മക്കളായ കണ്ഠര് മോഹനരര്‍ക്കും കണ്ഠര് രജീവരര്‍ക്കും ഓരോ വര്‍ഷം വീതം താന്ത്രിക അവകാശം നല്‍കിയിരുന്നത്.

വിവാദങ്ങളെ തുടര്‍ന്ന് കണ്ഠര് മോഹനരെ ക്ഷേത്രതന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതോടെ മകന്‍ കണ്ഠര് മഹേശ്വര് മോഹനര് ആ സ്ഥാനത്ത് എത്തി. ചിങ്ങം ഒന്നിന് താന്ത്രിക ചുമതല കണ്ഠര് ബ്രഹ്‌മദത്തന് കൈമാറും. ഇതോടെ ഒരു തലമുറ മാറ്റമാണ് തന്ത്രി കുടുംബത്തില്‍ ഉണ്ടായിരിക്കുന്നത്.

രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്മദത്തൻ നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഒരു വർഷം മുൻപാണ് ജോലി രാജി വച്ച്‌ താന്ത്രിക കർമങ്ങളിലേക്ക് തിരിഞ്ഞത്. എട്ടാംവയസ്സില്‍ ഉപനയനം കഴിഞ്ഞതുമുതല്‍ പൂജകള്‍ പഠിച്ചുതുടങ്ങിയിരുന്നു. കഴിഞ്ഞ കൊല്ലം ജൂണ്‍, ജൂലായ് മാസങ്ങളിലെ പൂജകള്‍ക്ക് ശബരിമലയില്‍ രാജീവര്‍ക്കൊപ്പം ബ്രഹ്‌മദത്തനും പങ്കാളിയായി.

TAGS : SHABARIMALA | KERALA | LATEST NEWS
SUMMARY : Kantar Rajivar steps down as Sabarimala tantri; His son Brahmadatta will become a tantri

Savre Digital

Recent Posts

അതിജീവിതക്കെതിരെ അപവാദ പ്രചാരണം; ഒരാൾ കൂടി അറസ്റ്റിൽ

തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…

5 hours ago

സിറിയയില്‍ പള്ളിയില്‍ പ്രാർഥനയ്ക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…

5 hours ago

മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പാലക്കാട് സ്വദേശിനി മരണപ്പെട്ടു, രണ്ട് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…

6 hours ago

‘വി.വി രാജേഷിനെ അങ്ങോട്ട് വിളിച്ചിട്ടില്ല, ഇങ്ങോട്ട് വിളിച്ചപ്പോഴാണ് അഭിനന്ദിച്ചത്’; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…

7 hours ago

ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം; ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ട‍ർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…

8 hours ago

ഓണ്‍ലൈന്‍ വാത്‌വെപ്പ് ആപ്പിലൂടെ പണം നഷ്ടമായി; കീടനാശിനി കഴിച്ച യുവാവ് മരിച്ചു

ഹൈ​ദ​രാ​ബാ​ദ്: ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്പ് ആ​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ ക​ണ്ഡു​കു​ർ സ്വ​ദേ​ശി വി​ക്രം…

8 hours ago