ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു. പകരം മകൻ കണ്ഠര് ബ്രഹ്‌മദത്തനാണ് (30) തന്ത്രിസ്ഥാനത്തേക്കെത്തുന്നത്. ചിങ്ങം ഒന്ന് മുതല്‍ ഈ മുപ്പതുകാരനായിരിക്കും ശബരിമലയിലെ താന്ത്രിക ചുമതലകള്‍ വഹിക്കുക.
ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തിനാണ് ശബരിമലയിലെ താന്ത്രികാവകാശം. നിലവില്‍ താഴമണ്‍ കുടുംബത്തിലെ രണ്ടു കുടുംബങ്ങള്‍ക്ക് മാറിമാറിയാണ് ഓരോ വര്‍ഷവും ചുമതല നിര്‍വഹിക്കുന്നത്. പരേതനായ കണ്ഠര് മഹേശ്വരുടെ മക്കളായ കണ്ഠര് മോഹനരര്‍ക്കും കണ്ഠര് രജീവരര്‍ക്കും ഓരോ വര്‍ഷം വീതം താന്ത്രിക അവകാശം നല്‍കിയിരുന്നത്.
വിവാദങ്ങളെ തുടര്‍ന്ന് കണ്ഠര് മോഹനരെ ക്ഷേത്രതന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതോടെ മകന്‍ കണ്ഠര് മഹേശ്വര് മോഹനര് ആ സ്ഥാനത്ത് എത്തി. ചിങ്ങം ഒന്നിന് താന്ത്രിക ചുമതല കണ്ഠര് ബ്രഹ്‌മദത്തന് കൈമാറും. ഇതോടെ ഒരു തലമുറ മാറ്റമാണ് തന്ത്രി കുടുംബത്തില്‍ ഉണ്ടായിരിക്കുന്നത്.
രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്മദത്തൻ നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഒരു വർഷം മുൻപാണ് ജോലി രാജി വച്ച് താന്ത്രിക കർമങ്ങളിലേക്ക് തിരിഞ്ഞത്. എട്ടാംവയസ്സില്‍ ഉപനയനം കഴിഞ്ഞതുമുതല്‍ പൂജകള്‍ പഠിച്ചുതുടങ്ങിയിരുന്നു. കഴിഞ്ഞ കൊല്ലം ജൂണ്‍, ജൂലായ് മാസങ്ങളിലെ പൂജകള്‍ക്ക് ശബരിമലയില്‍ രാജീവര്‍ക്കൊപ്പം ബ്രഹ്‌മദത്തനും പങ്കാളിയായി.
TAGS : SHABARIMALA | KERALA | LATEST NEWS
SUMMARY : Kantar Rajivar steps down as Sabarimala tantri; His son Brahmadatta will become a tantri
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…