Categories: KERALATOP NEWS

കണ്ണൂരില്‍ അമ്മയും മകനും വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: മാലൂര്‍ നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കെഎസ് ഇ ബി ജീവനക്കാരനായ സുമേഷ് അമ്മ നിര്‍മ്മല എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമേഷിനെ തൂങ്ങിമരിച്ച നിലയിലും നിര്‍മ്മലയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടത്.

മാലൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലിസിന്റെ പ്രാഥമികനിഗമനം. നിര്‍മ്മലയുടെ മൃതദേഹം ഇരുനില വീടിന്റെ താഴത്തെ നിലയിലുള്ള കിടപ്പുമുറിയിലും സുമേഷിനെ ഡൈനിങ് റൂമില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

രണ്ടു ദിവസമായി ഇവര്‍ വീടിന്റെ വാതില്‍ തുറക്കാത്തതിനാല്‍ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി അകത്തി കയറിനോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

TAGS : KANNUR
SUMMARY : A mother and her son were found dead inside their house in Kannur

Savre Digital

Recent Posts

യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…

7 hours ago

അ​മേ​രി​ക്ക​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക് ചിനി അ​ന്ത​രി​ച്ചു

വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…

7 hours ago

തിരുവനന്തപുരം കോർപ്പറേഷൻ: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…

8 hours ago

നോർക്ക കാർഡുകൾക്കായി സമാഹരിച്ച അപേക്ഷകൾ കൈമാറി

ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ്‌ തോമസ് പള്ളിയിലെ സെന്റ്‌ ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…

8 hours ago

കൗതുകം ലേശം കൂടിയപ്പോൾ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ കസ്റ്റഡിയിൽ

വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…

10 hours ago

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി. ഹിന്ദുജ അന്തരിച്ചു

ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…

10 hours ago