കണ്ണൂരില്‍ വീടിനകത്ത് അമ്മയും മകളും മരിച്ച നിലയില്‍. കൊറ്റാളിയിലെ സുനന്ദ വി.ഷേണായി ( 78 ) മകള്‍ ദീപ വി.ഷേണായി (48) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. ദുർഗന്ധത്തെ തുടർന്ന് ജനല്‍ വഴി അയല്‍ക്കാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
ഇവർ മംഗളൂരു സ്വദേശികളാണെന്ന് നാട്ടുകാർ പറയുന്നു. 10 വർഷമായി ഇവിടെയാണ് താമസിക്കുന്നത്. നാട്ടുകാരുമായി ഇവർ വലിയ ബന്ധം പുലർത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം ഇരുവരും വോട്ട് ചെയ്യാൻ വന്നതായി നാട്ടുകാർ പറഞ്ഞു. അതിന് ശേഷം കണ്ടിട്ടില്ല. ദുർഗന്ധമുണ്ടായതോടെയാണ് നാട്ടുകാർ വന്നുനോക്കിയത്. തുടർന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് തള്ളി പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിൽ കേരളത്തിന്…
ആറ്റിങ്ങൽ: യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ കായംകുളം സ്വദേശി ജോബിൻ ജോർജ് (30) അറസ്റ്റിൽ. മംഗളൂരുവിലേക്ക് പോകുന്നതിനിടെ കോഴിക്കോട്…
കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ…
ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…
ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…
ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…