Categories: KERALATOP NEWS

കണ്ണൂരില്‍ എട്ടുവയസുകാരിയെ മര്‍ദിച്ച സംഭവം; പിതാവിനെതിരെ കേസെടുത്തു

കണ്ണൂര്‍: കണ്ണൂർ ചെറുപുഴയില്‍ കയ്യില്‍ കൊടുവാളുമായി എട്ട് വയസുകാരിയെ മർദ്ദിച്ച പിതാവിനെതിരെ കേസെടുത്തു. പ്രാപൊയില്‍ ജോസിനെതിരെയാണ് പോലീസ് കേസെടുത്തത്. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് മർദനം.

എന്നാല്‍ അമ്മ തിരികെ വരാനായി ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോക്കായി ചിത്രീകരിച്ചതാണെന്ന് കുട്ടി പറയുന്നു. പിതാവ് പോലീസ് കസ്റ്റഡിയിലാണ്. വിഷയത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു. അതേസമയം, കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പോലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

TAGS : LATEST NEWS
SUMMARY : Eight-year-old girl beaten up in Kannur; Case registered against father

Savre Digital

Recent Posts

ലുലു മാളിലെ പാര്‍ക്കിങ് ഫീസ്: കെട്ടിട ഉടമയ്ക്ക് ഫീസ് പിരിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ലുലു മാളില്‍ വാഹനങ്ങളുമായി എത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പാർക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച്‌…

22 minutes ago

എട്ടാം ശമ്പള കമ്മീഷൻ: പരിഗണനാ വിഷയങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും അലവൻസുകളും പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭ…

38 minutes ago

കൊല്ലത്ത് ശക്തമായ കാറ്റില്‍ കലോത്സവ വേദി തകര്‍ന്നുവീണു; അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരുക്ക്

കൊല്ലം: കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്ന് വീണ് ഒരു അധ്യാപികയ്ക്കും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. പരവൂര്‍ പൂതക്കുളം ഗവ.ഹയര്‍ സെക്കണ്ടറി…

2 hours ago

വീണ്ടും കൂട്ടപ്പിരിച്ച്‌ വിടല്‍; 30,000 കോര്‍പ്പറേറ്റ് ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിടുന്നു

ന്യൂയോർക്ക്: ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി കോർപ്പറേറ്റ് തലത്തിലുള്ള 30,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോണ്‍ ഒരുങ്ങുന്നു. ചൊവ്വാഴ്ച മുതല്‍ പിരിച്ചുവിടല്‍…

3 hours ago

കാറിന് തീപിടിച്ച്‌ പൊള്ളലേറ്റ യുവാവ് മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ച്‌ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെനക്കലങ്ങാടി സ്വദേശി ആദില്‍ ആരിഫ് ഖാനാണ് മരിച്ചത്. 80…

4 hours ago

കൊമ്പൻ കൊണാര്‍ക്ക്‌ കണ്ണൻ ചരിഞ്ഞു

തൃശൂർ: കുന്നംകുളത്ത് കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു. തെക്കേപ്പുറത്തെ കെട്ടുതറിയില്‍ ഇന്ന് രാവിലെയായിരുന്നു കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞത്‌. കുറച്ചുനാളുകളായി…

5 hours ago