കണ്ണൂര്‍: ചാല ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ച് അപകടം. എറണാകുളത്തുനിന്ന് പ്ലൈവുഡുമായി പൂനെയിലേക്ക് പോകുകയായിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ കാബിൻ പൂർണമായും കത്തി നശിച്ചു. അപകടത്തിൽ നിന്നും അത്ഭുതകരമായാണ് ലോറി ജീവനക്കാർ രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. എഞ്ചിനിൽനിന്ന് തീ ഉയരുന്നത് കണ്ട ഡ്രൈവറും സഹായിയും വാഹനം റോഡരികിലേക്ക് ഒതുക്കിയശേഷം പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തീയണക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.
കണ്ണൂരിൽനിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു. പ്ലൈവുഡ് ലോഡിന്റെ ഒരു ഭാഗവും കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് കുറച്ചുനേരം ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.
<BR>
TAGS : LORRY CAUGHT FIRE
SUMMARY : A lorry that was running in Kannur caught fire
തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…