കണ്ണൂർ: രാമപുരത്ത് ടാങ്കർ ലോറിയില്‍ നിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സമീപത്തെ നഴ്സിംഗ് കോളേജിലെ പത്ത് പേർക്ക് ദേഹാസ്വാസ്ഥ്യം. ഇതില്‍ എട്ട് പേരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ടാങ്കർ ലോറിയില്‍ നിന്ന് ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടെയായിരുന്നു ചോർച്ചയുണ്ടായത്.
മംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് പോയ ടാങ്കർ ലോറിയിലാണ് വാതക ചോർച്ചയുണ്ടായത്. തുടർന്ന് ലോറി നിർത്തിയിടുകയായിരുന്നു. മറ്റൊരു ലോറിയിലേക്ക് വാതകം മാറ്റിയതിനു ശേഷം യാത്ര തുടരാമെന്ന് തീരുമാനിച്ചിരുന്നു. ഇതിനായി വാതകം നീക്കം ചെയ്യുന്നതിനിടയിലായിരുന്നു സംഭവമുണ്ടായത്. ഇതോടെ സംഭവം നടന്ന ഒരു കിലോമീറ്റർ ചുറ്റളവില്‍ താമസിച്ചവരെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
TAGS : KANNUR | FUEL TANKER
SUMMARY : Gas leak from tanker lorry in Kannur
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…
ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി. ഡിസംബർ 19, 20, 23,…
ബെംഗളൂരു: ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു. ഡിസംബർ 14, 15 തീയതികളിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചായിരുന്നു ചടങ്ങുകള്‍.…
ബെംഗളൂരു: ഷോറൂമിലേക്ക് ബൈക്കുകളുമായി പോകുന്നതിനിടെ കണ്ടെയ്‌നർ ട്രക്കിന് തീപ്പിടിച്ച് 40 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ബെല്ലാരിയിലാണ് സംഭവം. ബെല്ലാരിയിലെയും വിജയപുരയിലെയും…
ലഖ്നൗ: ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 25 പേർക്ക് പരുക്ക്. പുലർച്ചെ നാല് മണിയോടെയാണ്…