കണ്ണൂർ മമ്പറത്ത് അഞ്ച് വയസുകാരി കാറിടിച്ച് മരിച്ചു. യു കെ ജി വിദ്യാർഥിനിയായ സൻഹ മറിയമാണ് മരിച്ചത്. പറമ്പായി സ്വദേശികളായ അബ്ദുള്‍ നാസറിൻ്റെയും ഹസ്നത്തിൻ്റെയും മകളാണ്. വീടിന് മുമ്പിലെ റോഡില്‍ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. അതീവ ഗുരുതരമായി പരിക്കേറ്റ സൻഹ മറിയത്തെ ഇന്നലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…
മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…
കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നിർമാതാവ് സജി നന്ത്യാട്ട് രാജിവെച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ…
കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുത്താഴം ഫ്ളോറിക്കന്‍ റോഡില്‍ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
കൊച്ചി: വെണ്ണല ഗവണ്‍മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാർഥികള്‍ക്ക് H1N1 സ്ഥിരീകരിക്കുകയും 14 ഓളം വിദ്യാർഥികള്‍ക്ക് പനിയും പിടിപെടുകയും ചെയ്ത ഹെല്‍ത്ത്…