Categories: KERALATOP NEWS

കണ്ണൂരില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന യുകെജി വിദ്യാര്‍ഥിനി കാറിടിച്ച്‌ മരിച്ചു

കണ്ണൂർ മമ്പറത്ത് അഞ്ച് വയസുകാരി കാറിടിച്ച്‌ മരിച്ചു. യു കെ ജി വിദ്യാർഥിനിയായ സൻഹ മറിയമാണ് മരിച്ചത്. പറമ്പായി സ്വദേശികളായ അബ്ദുള്‍ നാസറിൻ്റെയും ഹസ്നത്തിൻ്റെയും മകളാണ്. വീടിന് മുമ്പിലെ റോഡില്‍ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. അതീവ ഗുരുതരമായി പരിക്കേറ്റ സൻഹ മറിയത്തെ ഇന്നലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Savre Digital

Recent Posts

മൈസൂരു ദസറ; ആനകൾക്ക് വൻവരവേൽപ്പ്, തൂക്കത്തില്‍ ഒന്നാമന്‍ ഭീമ

ബെംഗളൂരു : ദസറയിൽ പങ്കെടുക്കുന്ന ആനകൾക്ക് മൈസൂരു കൊട്ടാരത്തിൽ വൻവരവേൽപ്പ് നല്‍കി. പ്രത്യേകപൂജകൾ അടക്കമുള്ള ചടങ്ങുകളോടെയായിരുന്നു ആനകളെ കൊട്ടാരത്തിൽ എത്തിച്ചത്. ദസറയിൽ…

2 minutes ago

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.40നായിരുന്നു…

21 minutes ago

കര്‍ണാടക സംസ്ഥാന യുവജനോത്സവം സമാപിച്ചു

ബെംഗളൂരു : കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ കർണാടകയിലെ മലയാളി യുവാക്കള്‍ക്കായി ബെംഗളൂരുവില്‍ സംഘടിപ്പിച്ച യുവജനോത്സവം സമാപിച്ചു. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍…

42 minutes ago

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

ബെംഗളൂരു: 28-ാമത്‌ ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും.…

55 minutes ago

ഫോട്ടെയെടുക്കാൻ ഇറങ്ങി, ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം; വിനോദസഞ്ചാരിക്ക് നേരെ കാട്ടാനയുടെ ആക്രമണം

ചാമരാജ്ന​ഗർ: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.…

9 hours ago

വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശ്ശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ്…

9 hours ago