കണ്ണൂർ: കണ്ണൂരില്‍ ചികിത്സയിലിരുന്ന രണ്ടാമത്തെയാള്‍ക്കും എം പോക്സ് സ്ഥിരീകരിച്ചു. യു.എ.ഇ.യില്‍ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നേരത്തേ യുഎഇയില്‍ നിന്നെത്തിയ മുമ്പ് വയനാട് സ്വദേശിക്ക് എം പോക്സ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രോഗബാധിതരായ രണ്ടുപേരുടെയും റൂട്ട് മാപ്പ് ഉടൻ പുറത്തുവിടും.
എംപോക്‌സ് രോഗികളുമായി സമ്പർക്കത്തില്‍ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. കൂടുതല്‍ ഐസൊലേഷൻ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിർദേശം നല്‍കി. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
TAGS : MONKEYPOX
SUMMARY : M pox again in Kannur; The second person who was under treatment was also diagnosed with the disease
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…
ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…
കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ…
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.…