കണ്ണൂരില്‍ വീണ്ടും ബോംബ് പിടികൂടി. പാനൂർ മുളിയത്തോട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പൂർത്തിയായാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂയെന്ന് പോലീസ് പറയുന്നു. ഇതേ സ്ഥലത്തിന് സമീപം ഒരു വർഷം മുമ്പ് ബോംബ് സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു.
ബോംബ് നിർമ്മാണത്തിനിടെയാണ് ഒരാള്‍ മരിക്കുന്നതും മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേല്‍ക്കുന്നതും. പോലീസ് നിരക്ഷണത്തിലുള്ള പ്രദേശമാണിത്. ഒളിപ്പിച്ച നിലയിലുള്ള വസ്തുക്കള്‍ ശുചീകരണത്തിനിടെയാണ് കണ്ടെത്തിയത്. തെങ്ങിൻചുവട്ടില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
TAGS : BOMB
SUMMARY : Another bomb seized in Kannur
കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ജനവാസ മേഖലയോട് ചേർന്നാണ് മൃതദേഹം ഇന്ന്…
ഹാനോയ് : വിയറ്റ്‌നാമിൽ ഇടതടവില്ലാതെ തുടരുന്ന മഴയിൽ മരിച്ചത് 41 പേർ. കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ വൻനാശം. മധ്യ വിയറ്റ്‌നാമിലാണ് മഴ കൂടുതൽ…
തിരുവനന്തപുരം: ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. നവംബർ 22 മുതൽ ഡിസംബർ…
ബെംഗളൂരു: ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തുന്ന മൂവര്‍ സംഘത്തെ മാണ്ഡ്യ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിംഗ്…
ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്ര നാടകോത്സവത്തിൽ വടകര മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ അവതരിപ്പിച്ച ‘മുട്ട’ എന്ന…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട,…