കണ്ണൂർ: കണ്ണൂർ മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്. പൂവൻപൊയിലിൽ ആണ് സംഭവം. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും തലശ്ശേരിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ഇവരുടെ പരുക്ക് ഗുരുതരമല്ല.
മാലൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലാണ് സംഭവം. സജീവന് എന്നയാളുടെ കാടുപിടിച്ച വാഴത്തോട്ടം വെട്ടിതെളിക്കാൻ എത്തിയതായിരുന്നു തൊഴിലുറപ്പ് തൊഴിലാളികള്‍. പോലീസും ബോംബ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളു. പഴക്കമുള്ള സ്ഫോടക വസ്തുവാണെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തേയും കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ക്കശ പരിശോധനയാണ് പോലീസ് നടത്തുന്നത്.
<BR>
TAGS : BLAST | KANNUR
SUMMARY : 2 workers injured in explosive device explosion in Kannur
തിരുവനന്തപുരം: 2025ലെ കേരള പുരസ്കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…