Categories: KERALATOP NEWS

കണ്ണൂരില്‍ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ

കണ്ണൂർ: റെയില്‍വേ സ്റ്റേഷനിലും സമീപത്തും വെച്ചായി 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്.

വൈകുന്നേരം സ്റ്റേഷനില്‍ തിരക്കേറിയതോടെയാണ് കൂടുതല്‍ പേർക്ക് കടിയേറ്റത്. സ്റ്റേഷന്‍റെ മുമ്പിലും പ്ലാറ്റ് ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റവർ അടിയന്തരമായി ചികിത്സതേടണമെന്ന് അധികൃതർ പറഞ്ഞു.

TAGS : KANNUR
SUMMARY : A stray dog ​​that bit 18 people in Kannur was infected with rabies

Savre Digital

Recent Posts

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും വന്ന കാർ…

5 minutes ago

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; പ്രത്യേക സംഘം അന്വേഷിക്കും

കൊച്ചി: സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം ഡിസിപി…

53 minutes ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പത്തുവയസുകാരി ചികിത്സയില്‍

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുള്ള കുട്ടിക്കാണ് രോഗം…

2 hours ago

ഫെയ്മയുടെ ആഭിമുഖ്യത്തിൽ നാടകം ‘അന്തിത്തോറ്റം’ ബെംഗളൂരുവിൽ അരങ്ങേറുന്നു

ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് -ഫെയ്മ യുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിംഗപ്പൂർ കൈരളീ…

2 hours ago

ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് വേടൻ

കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് റാപ്പർ വേടൻ. അതില്‍ യാതൊരു സംശയവും തനിക്കില്ലെന്നും വേടൻ പറഞ്ഞു. വേടനെ സ്ഥിരം…

2 hours ago

ടേക്ക് ഓഫിനിടെ ചക്രം ഊരി തെറിച്ചു: മുംബൈ വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

മുംബൈ: പറക്കലിനിടെ വിമാനത്തിന്റെ ഒരു ചക്രം ഊരിപ്പോയി. തുടർന്ന്, വിമാനം അടിയന്തര ലാൻഡിങ് നടത്തി. യാത്രക്കാർ സുരക്ഷിതരാണ്. 75 യാത്രക്കാരാണ്…

3 hours ago