കണ്ണൂർ: കണ്ണൂരിൽ പഴശ്ശി ഡാമിന്റെ വൃഷ്‌ടി പ്രദേശത്തിൽപ്പെട്ട ഇരിട്ടിക്കടുത്ത പടിയൂർ പൂവം കടവിൽ രണ്ട് വിദ്യാർഥിനികളെ ഒഴുക്കിൽപ്പെട്ടു കാണാതായി. ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.
ഇരിക്കൂർ സിബ്ഗ കോളേജ് സൈക്കോളജി അവസാന വർഷ വിദ്യാർഥിനികളായ എടയന്നൂർ തെരൂരിലെ അഫ്‌സത്ത് മൻസിലിൽ മുഹമ്മദ് കുഞ്ഞിയുടെയും അഫ്‌സത്തിന്റെയും മകൾ ഷഹർബാൻ (21), ചക്കരക്കൽ നാലാംപീടികയിലെ ശ്രീലക്ഷ്‌മി ഹൗസിൽ പ്രദീഷിന്റെയും സൗമ്യയുടെയും മകൾ സൂര്യ (21) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
കോളേജിൽ കണ്ണൂർ സർവകലാശാല നടത്തുന്ന പരീക്ഷ കഴിഞ്ഞ് സഹപാഠിയായ ജെസ്‌നയുടെ പടിയൂർ പൂവത്തിനടുത്തെ വീട്ടിൽ എത്തിയതായിരുന്നു ഇരുവരും. തുടർന്ന് മൂവരും പുഴയും ഡാമിന്റെ പരിസരപ്രദേശങ്ങളും കാണാനായി പൂവ്വം കടവിലെത്തി. ഇതിനിടെ കാൽവഴുതി സൂര്യയും ഷഹർബാനയും പുഴയിലേക്ക് വീണു. മഴയിൽ കുതിർന്ന മൺതിട്ടയിൽ ചവിട്ടിയതിനാലാണ് വെള്ളത്തിലേക്ക് വഴുതി വീണത്. ജെസ്‌നയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടി. മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേന എത്തി തിരച്ചിൽ ആരംഭിച്ചു. രാത്രി ഒമ്പതുവരെ തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഇരിക്കൂര്‍ പോലീസും സഥലത്തെത്തിയിട്ടുണ്ട്.
<br>
TAGS : MISSING IN RIVER | KANNUR
SUMMARY : 2 female students went missing in Kannur
റായ്‌പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നുരാവിലെ ചിന്താഗുഫ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ്…
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…
ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം…
ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജില്‍ എൻജിനിയറിങ് വിദ്യാർഥിയായ വരുൺ…
പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി,…
ബെംഗളൂരു: പാലക്കാട് അഞ്ജങ്ങാടി അമ്പലവട്ടം തെക്കംകൂടം വീട്ടിൽ സിദ്ധീഖ് (70) ബെംഗളൂരുവില്‍ അന്തരിച്ചു. മുപ്പത് വർഷത്തോളമായി ബെംഗളൂരുവിൽ താമസിച്ചു വരുന്നു.…