കണ്ണൂർ: തളിപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപെട്ടു. തളിപ്പറമ്പ് നബ്രാസ് ഹൈപ്പർ മാർക്കറ്റ് മാനേജർ ടി.കെ ഉബൈദിൻ്റെ കാറാണ് കത്തി നശിച്ചത്.
മുയ്യത്ത് താമസിക്കുന്ന നബ്രാസ് ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനെ വീടിന് സമീപം ഇറക്കി പനക്കാട് വഴി കരിമ്പത്തേക്ക് വരുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. കാറിന് ഉള്ളിലേക്ക് രൂക്ഷഗന്ധം പടരുകയും എൻജിൻ ഓഫാകുകയും ചെയ്തു. നിമിഷ നേരം കൊണ്ട് തന്നെ തീ എൻജിൻ ഭാഗത്തേക്ക് പടർന്നു.
ഈ സമയം കാറിലുണ്ടായിരുന്ന ഉബൈദിൻ്റെ ബന്ധു ചാടിയിറങ്ങി പുറത്തിറങ്ങാൻ ബുദ്ധിമുട്ടിയിരുന്ന ഉബൈദിനെ പുറത്തേക്കെടുത്തു. ഈ സമയം കൊണ്ട് തന്നെ കാറില്‍ മുഴുവനായി തീ പടർന്നിരുന്നു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാർ പൂർണ്ണമായി കത്തി നശിച്ചു. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് അഗ്നി രക്ഷാ നിലയത്തിലെ സേനാംഗങ്ങളാണ് തീ അണച്ചത്.
TAGS : KANNUR | CAR | FIRE
SUMMARY : car that was running in Kannur got burnt
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…