കണ്ണൂർ: കണ്ണൂരിൽ രണ്ടു പേർക്ക് നിപ രോഗ ലക്ഷണങ്ങൾ. മാലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മട്ടന്നൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്. പഴങ്ങൾ വിൽക്കുന്ന കടയിലെ തൊഴിലാളികളാണ് ഇരുവരും. ഇവര്‍ നിരീക്ഷണത്തിൽ തുടരുകയാണ്.
അതേസമയം നിപ ലക്ഷണങ്ങളില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇരുവരുടെയും സാമ്പിൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് പരിശോധനയ്ക്ക് അയക്കും. ഒരു ദിവസത്തിനുശേഷമേ പരിശോധനാഫലം ലഭിക്കുകയുള്ളൂ.
<br>
TAGS : NIPAH VIRUS | KANNUR
SUMMARY: Two suspected Nipah patients in Kannur undergoing treatment
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…
വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…