ന്യൂമാഹി: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി. കണ്ണൂര്‍ ന്യൂമാഹിയിലാണ് ബോംബ് കണ്ടെത്തിയത്. ന്യൂ മാഹി സ്‌റ്റേഷന്‍ പരിധിയിലെ തലശ്ശേരി – മാഹി ബൈപ്പാസില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. റോഡരികില്‍ കാടുമൂടി കിടന്ന സ്ഥലത്ത് ബോംബ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു.
ഇന്നലെ കൂത്തുപറമ്പിൽ നിന്നും രണ്ട് സ്റ്റീൽ ബേംബുകൾ കണ്ടെത്തിയിരുന്നു. കൂത്തുപറമ്പ് മാങ്ങാട്ടിടം കിണറ്റിന്‍റവിട ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ഇവ പിന്നീട് നിർവീര്യമാക്കി.
തലശ്ശേരി എരഞ്ഞോളിയിൽ കഴിഞ്ഞദിവസം ബോംബ് പൊട്ടി വേലായുധൻ (80) എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു. വീടിനോട് ചേർന്നുള്ള പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം. പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഓരോ സ്റ്റേഷൻ പരിധിയിലെയും ആളൊഴിഞ്ഞ വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിൽ പരിശോധന നടന്നു വരികയാണ്.
ഇന്ന് ഉച്ചയ്ക്ക് കണ്ണൂര്‍ പാനൂരില്‍ നടുറോഡില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. ഏറുപടക്കമാണെന്നാണ് പോലീസ് പറയുന്നത്. ആരാണ് ഇത് എറിഞ്ഞതെന്ന് വ്യക്തമല്ല. ഇക്കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.
<BR>
TAGS : KANNUR | STEEL BOMB FOUND
SUMMARY : Steel bomb found again in Kannur
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…