കഥ-കവിത ബെംഗളൂരു 2024 പ്രകാശന ചടങ്ങ്; എഴുത്തുകാരായ രജത്. പ്രേംരാജ് കെ.കെ, സിന കെ.എസ്, രാജൻ കൈലാസ്, വി.ആർ ഹർഷൻ, കെ.ആർ കിഷോർ, ലാലി രംഗനാഥ്, ഹസീന ഷിയാസ്, എസ്.സലിം കുമാർ എന്നിവര്‍
ബെംഗളൂരു : ബെംഗളൂരുവിലെ എഴുത്തുകാരുടെ ഏറ്റവും പുതിയ രചനകളുടെ സമാഹാരമായ ‘കഥ-കവിത ബെംഗളൂരു 2024’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഇതോടൊപ്പം ‘സർഗജാലകം’ ത്രൈമാസികയുടെ ഒക്ടോബർ ലക്കം പ്രകാശനവും വി.ആർ. ഹർഷൻ എഴുതിയ ‘കടൽച്ചൊരുക്ക്’ എന്ന നോവലിന്റെ കവർപ്രകാശനവും കവി രാജൻ കൈലാസ് നിർവഹിച്ചു. ബെംഗളൂരു സാഹിത്യവേദിയും സർഗജാലകം മാസികയും സംയുക്തമായി നടത്തിയ സമ്മേളനത്തിൽ പുസ്തകത്തിന്റെ ആദ്യപ്രതി ലാലി രംഗനാഥും മാസികയുടെ ആദ്യപ്രതി കെ.ആർ. കിഷോറും ഏറ്റുവാങ്ങി.
ഇന്ദിര ബാലൻ, ഡോ. സുഷമ ശങ്കർ, വി.ആർ. ഹർഷൻ, ഹസീന ഷിയാസ്, രമാ പിഷാരടി, കെ.എസ്. സിന, പി.എസ്. ജ്യോത്സ്‌ന, ശ്രീദേവി ഗോപാൽ, എസ്. സലിംകുമാർ എന്നിവരുടെ കവിതകളും ഡോ. കെ.കെ. പ്രേംരാജ്, കെ.കെ. ആന്റോ തോമസ് ചാലയ്ക്കൽ, ഡോ. കെ.കെ. സുധ, എസ്.കെ. നായർ, ലാലി രംഗനാഥ്, രജത് കുറ്റിയാട്ടൂർ, സത്യാ വിമോദ് എന്നിവരുടെ കഥകളും ഉൾപ്പെടെയുള്ള 16 എഴുത്തുകാരുടെ രചനകളാണ് ഉള്ളത്.
വി.ആർ. ഹർഷന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ. പ്രേംരാജ് സ്വാഗതം പറഞ്ഞു. ജോർജ് ജേക്കബ്, തൊടുപുഴ പദ്മനാഭൻ, മോഹനൻ, കെ. നാരായണൻ, സുരേഷ്, ഷിയാസ്, ശാന്തകുമാർ, രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു. കവിയരങ്ങിൽ രാജൻ കൈലാസ്, തൊടുപുഴ പദ്മനാഭൻ, വി.ആർ. ഹർഷൻ, ലാലി രംഗനാഥ്, കെ.എസ്. സിന, ഹസീന ഷിയാസ്, എസ്. സലിംകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. വി.കെ. വിജയൻ, ഹെന എന്നിവർ ഗാനങ്ങൾ ആലപിച്ചു.
<BR>
TAGS : ART AND CULTURE
SUMMARY : ‘Katha-Kavita Bengaluru 2024’ released
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…