Categories: KERALATOP NEWS

കനത്തചൂട്‌: എല്ലാതരം അവധിക്കാല ക്ലാസുകളും ഒഴിവാക്കണം

തിരുവനന്തപുരം:  കനത്തചൂടിൽ എല്ലാതരം അവധിക്കാല ക്ലാസുകളും പരിശീലനങ്ങളും പൂർണമായും ഒഴിവാക്കണമെന്ന നിർദേശം കർശനമായി നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്‌. സർക്കാർ, സ്വകാര്യ, സിബിഎസ്‌ഇ സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, ട്യൂട്ടോറിയലുകൾ, എൻട്രൻസ്‌ പരിശീലന കേന്ദ്രങ്ങൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം ബാധകമാണ്‌. അൺഎയ്‌ഡഡ്‌ സ്കൂളുകളിലും ക്ലാസുകൾ പാടില്ലെന്നാണ്‌ നിർദേശം. അതേസമയം രാവിലെ ഏഴുമുതൽ പത്തുവരെയും വൈകുന്നേരങ്ങളിലും ക്ലാസുകൾ ആവാം. കനത്ത ചൂടിൽ ഏതെങ്കിലും സ്ഥാപനങ്ങളിൽ ക്ലാസുകൾ നടത്തുന്നത്‌ കണ്ടെത്തിയാൽ വകുപ്പുതല നടപടിക്കും ശുപാർശയുണ്ട്‌.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾവരെ പൊതു അവധിയാണ്‌. നേരത്തെ ശനിവരെ അവധി പ്രഖ്യാപിച്ച ഐടിഐകൾക്കും അങ്കണവാടികൾക്കും ഇത്‌ ബാധകമാണ്‌. ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ആയുഷ് വകുപ്പിലെയും മുഴുവൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും തിങ്കൾ വരെ ക്ലാസുകൾ ഒഴിവാക്കി ഉത്തരവിറങ്ങിയിട്ടുണ്ട്‌. പരീക്ഷകൾക്ക് മാറ്റമില്ല. എൻസിസി, എൻഎസ്എസ് എന്നിവയുടെ പകൽസമയത്തെ പരിശീലനം, പരേഡ്, ഡ്രിൽ എന്നിവയും ഈ സമയം പാടില്ല.

Savre Digital

Recent Posts

ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖല തകര്‍ത്തു; മുഖ്യ സൂത്രധാരനായ മലയാളി പിടിയില്‍

കൊച്ചി: രാജ്യത്തെ ഏറ്റവു വലിയ ഡാര്‍ക്ക് നെറ്റ് ലഹരി ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ശൃംഖല നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ…

7 hours ago

കർണാടക സർക്കാരിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: കർണാടക സർക്കാരിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ കൈകൾക്കു…

8 hours ago

പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബസംഗമം

ബെംഗളൂരു: യെലഹങ്ക പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു. റെയിൽ വീൽ ഫാക്ടറി യെലഹങ്ക സ്റ്റേഡിയത്തിൽ നടന്ന…

8 hours ago

ചിന്നസ്വാമി ദുരന്തം; ഉത്തരവാദി ആർസിബിയെന്ന് ട്രിബ്യൂണൽ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച ദുരന്തത്തിന് പ്രഥമദൃഷ്ട്യാ ഉത്തരവാദി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവെന്ന് സെൻട്രൽ…

9 hours ago

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വനിതാ, യുവജന വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വനിതാ, യുവജന വിഭാഗങ്ങളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ സമാജം പ്രസിഡൻ്റ് അഡ്വ.…

9 hours ago

കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരുക്കേറ്റു

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്കേറ്റു. സതീഷ് എന്നയാള്‍ക്കാണ് പരുക്കേറ്റത്.പുഞ്ചക്കൊല്ലി അളക്കല്‍ ഭാഗത്തു വച്ചാണ് സതീഷിനെ ആന…

9 hours ago