ബെംഗളൂരു: കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്ന് മൂന്ന് രണ്ട് കുട്ടികളും ഒരു സ്ത്രീയുമടക്കം മൂന്ന് പേർ മരിച്ചു. ഹാവേരി സവനൂർ താലൂക്കിലെ മടപുര വില്ലേജിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹാവേരി ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ വൻതോതിൽ നാശനഷ്ടം ഉണ്ടായതായി ഹവേരി-ഗദഗ് ബി.ജെ.പി. എംപി ബസവരാജ് ബൊമ്മൈ പറഞ്ഞു പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്ന് കർണാടക സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ബൊമ്മൈ ആവശ്യപ്പെട്ടു.
ഇതിനിടെ, മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ സംപാജെയ്ക്കും മടിക്കേരിക്കും ഇടയിൽ ദേശീയപാത-275 രാത്രികാല ഗതാഗതത്തിന് അടച്ചതായി ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് (എസ്പി) അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ ജൂലൈ 22 വരെ എല്ലാ ദിവസവും രാത്രി 8 മുതൽ അടുത്ത ദിവസം രാവിലെ 6 വരെയാണ് നിയന്ത്രണം. ദക്ഷിണ കന്നഡ ജില്ല വഴി മൈസൂരു, ബെംഗളൂരു, മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ കൊട്ടിഗെഹര, ചാർമാഡി ഘട്ട് വഴി ബദൽ റൂട്ട് ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു.
TAGS: KARNATAKA | RAINFALL
SUMMARY: Three, including 2 children, died as house wall collapses due to heavy rain in Haveri village
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…