Categories: KARNATAKATOP NEWS

കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്ന് മൂന്ന് മരണം

ബെംഗളൂരു: കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്ന് മൂന്ന് രണ്ട് കുട്ടികളും ഒരു സ്ത്രീയുമടക്കം മൂന്ന് പേർ മരിച്ചു. ഹാവേരി സവനൂർ താലൂക്കിലെ മടപുര വില്ലേജിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മറ്റ്‌ രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹാവേരി ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ വൻതോതിൽ നാശനഷ്ടം ഉണ്ടായതായി ഹവേരി-ഗദഗ് ബി.ജെ.പി. എംപി ബസവരാജ് ബൊമ്മൈ പറഞ്ഞു പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്ന് കർണാടക സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ബൊമ്മൈ ആവശ്യപ്പെട്ടു.

ഇതിനിടെ, മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ സംപാജെയ്ക്കും മടിക്കേരിക്കും ഇടയിൽ ദേശീയപാത-275 രാത്രികാല ഗതാഗതത്തിന് അടച്ചതായി ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് (എസ്പി) അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ ജൂലൈ 22 വരെ എല്ലാ ദിവസവും രാത്രി 8 മുതൽ അടുത്ത ദിവസം രാവിലെ 6 വരെയാണ് നിയന്ത്രണം. ദക്ഷിണ കന്നഡ ജില്ല വഴി മൈസൂരു, ബെംഗളൂരു, മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ കൊട്ടിഗെഹര, ചാർമാഡി ഘട്ട് വഴി ബദൽ റൂട്ട് ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു.

TAGS: KARNATAKA | RAINFALL
SUMMARY: Three, including 2 children, died as house wall collapses due to heavy rain in Haveri village

Savre Digital

Recent Posts

ഉ​ഡു​പ്പി​യി​ൽ ഒ​ന്ന​ര​വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു​മ​രി​ച്ചു

ബെംഗളൂരു: ഉ​ഡു​പ്പി​ കിന്നിമുൽക്കിയിൽ ഒ​ന്ന​ര​വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു​മ​രി​ച്ചു. വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ൽ അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നു വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ ഒ​ന്ന​ര വ​യ​സു​കാ​രി…

3 hours ago

മ​ട്ട​ന്നൂ​രി​ൽ ബ​സ് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രു​ക്ക്

മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പ​രു​ക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്‌വ ബസ് ആണ് അപകടപ്പെട്ടത്.…

3 hours ago

പോ​റ്റി​യെ കേ​റ്റി​യെ.. അയ്യപ്പ ഭക്തിഗാന പാരഡിയില്‍ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്…

4 hours ago

കൈരളി സാംസ്കാരിക സംഘം നോർത്ത് ബെംഗളൂരു ഭാരവാഹികള്‍

ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി…

5 hours ago

പുതുവത്സരാഘോഷങ്ങള്‍ക്ക് പടക്കം വേണ്ട; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഗോവയിലെ…

5 hours ago

വധശ്രമ കേസിൽ നിയുക്ത ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്

തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…

6 hours ago