ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഉത്തര കന്നഡ, ധാര്‍വാഡ്, ശിവമോഗ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. മൂന്ന് ജില്ലകളിലേയും പരമാവധി കാറ്റിന്റെ വേഗത മണിക്കൂറില്‍ 41-61 കിലോമീറ്റര്‍ ആണ്.
ചൊവ്വാഴ്ചയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. രാവിലെ 8.30നും വൈകുന്നേരം 5.30നും ഇടയില്‍ ഗദഗില് 17.6 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ധാര്‍വാഡ് (8.4 മില്ലിമീറ്റര്‍), ദാവന്‍ഗെരെ (3.0 മില്ലിമീറ്റര്‍), കാര്‍വാര്‍ (0.2 മില്ലിമീറ്റര്‍) എന്നിവിടങ്ങളിലും ശക്തമായ രേഖപ്പെടുത്തി. കുടകില്‍ 31.9 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ കലബുറഗിയില്‍ 38.6 ഡിഗ്രി സെല്‍ഷ്യസ് വരെയും ബെംഗളൂരുവില്‍ 33.3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 34.8 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില രേഖപ്പെടുത്തി. ബെംഗളൂരുവില്‍, അടുത്ത 12 മണിക്കൂര്‍ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. പരമാവധി താപനില 33 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 22 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്ന് ഐഎംഡി അറിയിച്ചു.
TAGS: KARNATAKA | RAIN
SUMMARY: Heavy rainfall predicted in parts of karnataka in upcoming days
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…