Categories: KARNATAKATOP NEWS

കനത്ത മഴയ്ക്ക് സാധ്യത; തീരദേശ കർണാടകയിൽ ജാഗ്രത നിർദേശം

ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശ കർണാടകയിലെ ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ജൂൺ 29 വരെ മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി.

ദക്ഷിണ കന്നഡ (മുൽക്കി മുതൽ മംഗളൂരു വരെ), ഉഡുപ്പി (ബൈന്ദൂർ മുതൽ കാപ്പു വരെ), ഉത്തര കന്നഡ (മജാലി മുതൽ ഭട്കൽ വരെ) തീരങ്ങളിലും ഉയർന്ന തിരമാലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 29 വരെ 2.9 മീറ്റർ മുതൽ 3. 7 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലെ എല്ലാത്തരം ടൂറിസ്റ്റ് സ്പോട്ടുകളിലും നിയന്ത്രണം ഏർപ്പെടുത്തണമെന്നും കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ജില്ലാ അധികൃതർ മുന്നൊരുക്കങ്ങൾ നടത്തണമെന്നും, വൈദ്യുതി മുടക്കത്തിനും ഗതാഗത തടസ്സത്തിനുമെതിരെ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ബെംഗളൂരുവിൽ ഈ കാലയളവിൽ മിതമായ മഴയ്ക്കാണ് സാധ്യത. നഗരത്തിൽ ഞായറാഴ്ച താപനില 26.4 ഡിഗ്രി സെൽഷ്യസ് മുതൽ 21.3 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും ഐഎംഡി അറിയിച്ചു.

TAGS: KARNATAKA | RAIN UPDATES
SUMMARY: Heavy rains predicted in coastal karnataka

Savre Digital

Recent Posts

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…

28 minutes ago

പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം പ്രധാനാധ്യാപകന്‍ അടിച്ചു തകർത്തതായി പരാതി

കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…

1 hour ago

മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ  പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…

1 hour ago

കേരളത്തിൽ ഓടുന്ന 12 ട്രെയിനുകൾക്ക് അധിക സ്​റ്റോപ്പുകൾ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…

2 hours ago

മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: മഹാരാഷ്ട്ര ​ഗവർണർ സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…

2 hours ago

ന്യൂയോര്‍ക്ക് സിറ്റിയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…

2 hours ago