ബെംഗളൂരു: കർണാടകയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). മൂന്ന് തീരദേശ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ കാറ്റിനൊപ്പം മഴയ്ക്ക് സാധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി.
അടുത്ത 24 മണിക്കൂറിനുള്ളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 23 വരെ ജാഗ്രതാ നിർദേശം ബാധകമാണ്. ഇന്നും നാളെയും ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ ഉൾപ്രദേശങ്ങളിൽ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും വടക്കൻ ഉൾപ്രദേശങ്ങളിൽ മണിക്കൂറിൽ 30 മുതൽ 50 കിമീ വരെ വേഗതയിലുമായിരിക്കും.
ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് ഇന്ന് സാധ്യതയുണ്ട്. നഗരത്തിലെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 31 ഡിഗ്രി സെൽഷ്യസും 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
TAGS: KARNATAKA| RAIN UPDATES
SUMMARY: Heavy rains predicted in karnataka for next three days
ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…
ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…