ബെംഗളൂരു: തീരദേശ കർണാടക ജില്ലകളിൽ നാളെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. 64.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇത് കണക്കിലെടുത്ത് ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നിവയുൾപ്പെടെ തീരപ്രദേശത്തുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും താമസക്കാരും അധികൃതരും ജാഗ്രത പാലിക്കാനും ഐഎംഡി നിർദ്ദേശിച്ചു.
അടിയന്തര പ്രതികരണ സംവിധാനങ്ങൾ നിലവിലുണ്ടെന്നും കാലാവസ്ഥയുമായി ബന്ധപ്പെട്ട തടസ്സങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഉറപ്പാക്കാൻ ജില്ലാ അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. തീരദേശ കർണാടകയ്ക്ക് പുറമേ, കേരളത്തിലും മാഹിയിലും ഇതേ കാലയളവിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു.
TAGS: KARNATAKA| RAIN UPDATES
SUMMARY: Heavy rains predicted in coastal karnataka red alert declared
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍…
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്‍മെന്‍റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന്…
ബെംഗളൂരു: ബെംഗളൂരുവിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അഡ്വ. ജിബു ജമാൽ (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ ചികിത്സയിലായിരുന്നു.…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 11,135 രൂപയും പവന്‍ വില…
ദർഭംഗ: വെടിയുണ്ടകള്‍ക്ക് പകരം പാക്കിസ്ഥാൻ പീരങ്കികളെ നേരിടേണ്ടിവരുമെന്ന് താക്കീതുമായി അമിത് ഷാ. പാക്കിസ്ഥാൻ ഭീകരർക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി തിരഞ്ഞെടുപ്പിൽ ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്റാൻ മംദാനിയ്ക്ക് വൻ വിജയം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും…