ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). നഗരത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏറ്റവും കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും. വെള്ളിയാഴ്ച വരെ നഗരത്തിൽ സമാന കാലാവസ്ഥ തുടരും.
ചൊവ്വാഴ്ച രാത്രി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയെ തുടർന്ന് പല റോഡുകളിലും വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ജാലഹള്ളി മേൽപ്പാലത്തിന് സമീപമുള്ള ഗോരഗുണ്ടെപാൾയ ഭാഗത്തേക്കുള്ള റോഡ് ഉൾപ്പെടെ നിരവധി റോഡുകളിലും അടിപ്പാതകളിലും വെള്ളം കയറി. ബിബിഎംപിയുടെ ബൊമ്മനഹള്ളി, വെസ്റ്റ്, ഈസ്റ്റ് മേഖലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ബാഗലഗുണ്ടെയിൽ 49 മില്ലീമീറ്ററും ചൊക്കസാന്ദ്രയിൽ 43 മില്ലീമീറ്ററും ഷെട്ടിഹള്ളിയിൽ 28 മില്ലീമീറ്ററും മഴ ലഭിച്ചു. നഗരത്തിൽ രാത്രി 11.30 വരെ 17.4 മില്ലിമീറ്റർ മഴ ലഭിച്ചിട്ടുണ്ട്.
TAGS: BENGALURU | RAIN
SUMMARY: City to recieve heavy rainfall for upcoming days, yellow alert declared
ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…
ബെംഗളൂരു: സമന്വയ ഹലസുരു ഭാഗിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് കാച്ചറക്കനഹള്ളി ദക്ഷിണ അയോദ്ധ്യ(ഇസ്‌കോൺ ക്ഷേത്രം,എച്ച് ബി ആര്‍ ലേയൌട്ട് )ശ്രീ…
തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ്…
പാലക്കാട്: ചിറ്റൂർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാർഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതം,…
ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹരിഹർ നഗറില്‍ ക്ഷേത്രമതില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍…
കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…