മഴ കനത്തതോടെ വൈദ്യുതി ഉപയോഗത്തില്‍ ഗണ്യമായ കുറവ്. 80.6675 ദശലക്ഷം യൂണിറ്റായിരുന്നു ബുധനാഴ്ചയിലെ വൈദ്യുതി ഉപയോഗം. ഈ മാസം ആദ്യം പ്രതിദിന വൈദ്യുതി ഉപയോഗം 115.9485 ദശലക്ഷം യൂണിറ്റ് വരെ ഉയർന്ന് റെക്കാർഡിലെത്തിയിരുന്നു. ദിവസങ്ങളായി തുടരുന്ന മഴ പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവിലും കുറവുവരുത്തി.
55.0898 ദശലക്ഷം യൂനിറ്റാണ് ബുധനാഴ്ച പുറത്തുനിന്നു വാങ്ങിയത്. 90 ദശലക്ഷം യൂനിറ്റിലേറെ വാങ്ങിയിരുന്ന സ്ഥാനത്താണിത്. ഏപ്രിലിലും മേയ് പകുതിവരെയും ശരാശരി 15 ദശലക്ഷം യൂണിറ്റായിരുന്ന പ്രതിദിന ആഭ്യന്തര ഉല്‍പാദനം 25.5777 ദശലക്ഷം യൂണിറ്റായും വർധിച്ചു. ഇതില്‍ 24.1583 ദശലക്ഷം യൂനിറ്റും ജലവൈദ്യുത പദ്ധതികളില്‍നിന്നാണ്.
മഴ കനത്തുവെങ്കിലും ഡാമുകളിലെ ജലനിരപ്പില്‍ കാര്യമായ വർധന വന്നിട്ടില്ല. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കാത്തതാണ് കാരണം. കെ.എസ്.ഇ.ബി നിയന്ത്രണത്തിലുള്ള എല്ലാ ജലസംഭരണികളിലുമായി 1231.91 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണുള്ളത്. ഇതു മൊത്തം സംഭരണശേഷിയുടെ 29.75 ശതമാനമാണ്. ഇടുക്കിയില്‍ 32.89 ശതമാനമാണ് ജലനിരപ്പ്.
തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും…
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…
ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…
ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…