ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ പെയ്തതോടെ മെട്രോ സർവീസ് തടസപ്പെട്ടു. എംജി റോഡിനും ട്രിനിറ്റി സർക്കിൾ സ്റ്റേഷനുകൾക്കുമിടയിൽ ട്രാക്കിലേക്ക് മരം വീണതോടെയാണ് ട്രെയിൻ സർവീസ് തടസപ്പെട്ടത്. എംജി റോഡിനും ഇന്ദിരാനഗറിനും ഇടയിലുള്ള ട്രെയിൻ ഗതാഗതം ഞായറാഴ്ച രാത്രി 7.26ഓടെ തടസപ്പെട്ടു.
നിലവിൽ, ഇന്ദിരാനഗറിനും വൈറ്റ്ഫീൽഡിനും ഇടയിലും ചള്ളഘട്ടയ്ക്കും എംജി റോഡിനുമിടയിൽ ഷോർട്ട് ലൂപ്പ് ട്രെയിൻ സർവീസുകൾ മാത്രമേ നടത്തുന്നുള്ളൂവെന്ന് ബിഎംആർസിഎൽ അറിയിച്ചു. എംജി റോഡിനും ഇന്ദിരാനഗറിനും ഇടയിൽ ട്രെയിൻ സർവീസ് എപ്പോൾ പുനരാരംഭിക്കുമെന്ന് ബിഎംആർസിഎൽ വ്യക്തമാക്കിയിട്ടില്ല.
ഞായറാഴ്ച വൈകുന്നേരം പെയ്ത ഇടിമിന്നലോട് കൂടിയ മഴയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും, നിരവധിയിടങ്ങളിൽ വൈദ്യുതി മുടക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
TAGS: BENGALURU UPDATES, RAIN UPDATES
KEYWORDS: Metro service disrupted after tree falls on track
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…