ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്യുന്ന മഴയിൽ നിരവധി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വടക്കൻ കർണാടകയിലും, തീരദേശ കർണാടക ജില്ലകളിലുമാണ് മഴ ശക്തിയായി പെയ്യുന്നത്. ഇതേത്തുടർന്ന് ദക്ഷിണ കന്നഡയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഉത്തര കന്നഡ, ഉഡുപ്പി, മംഗളുരു ജില്ലകളിലും കനത്ത മഴ തുടരുകയാണ്.
കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ തുടർച്ചയായി പെയ്യുന്ന മഴ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലെ ജനജീവിതം ദുരിതത്തിലാക്കി. ദക്ഷിണ കന്നഡയിൽ 150 മില്ലിമീറ്ററും ഉഡുപ്പിയിൽ 152 മില്ലിമീറ്റർ മഴയും ലഭിച്ചു. ഹൊന്നാവർ താലൂക്കിലെ 313 പേരെ എട്ട് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മറ്റ് പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച മുതൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുന്നുണ്ട്. ചില ഭാഗങ്ങളിൽ വാഹന ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം വരെ മഴ തുടരാനാണ് സാധ്യത. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഉത്തര കന്നഡയിൽ ജലനിരപ്പ് അപകട പരിധി കവിഞ്ഞതിനാൽ കാളി നദിയുടെ കദ്ര റിസർവോയറിൻ്റെ നാല് ഗേറ്റുകളിൽ നിന്ന് തിങ്കളാഴ്ച 10,600 ക്യുസെക്സ് വെള്ളം തുറന്നുവിട്ടു.
ഇതോടെ കദ്ര അണക്കെട്ട്, കദ്ര, മല്ലപൂർ, കെരോഡി, ബൈര ബലാനി, കർഗ, ഉലഗ്, ഹലാഗ എന്നിവയുടെ താഴ്‌ന്ന ഗ്രാമങ്ങളിൽ വെള്ളം കയറി. ഉത്തര കന്നഡയിലെ സിർസി, സിദ്ധാപുര, യെല്ലപുര എന്നീ പ്രദേശങ്ങളും ഉത്തര കന്നഡയിലെ മലനാട് (ഘട്ട്) പ്രദേശങ്ങളിലുമാണ് മഴ സാരമായി ബാധിച്ചത്. വരും ദിവസങ്ങളിലും കർണാടകയിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
TAGS: KARNATAKA | RAIN UPDATES
SUMMARY: Heavy rain lashes in karnataka several areas flooded
ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ആഘോഷം ഷെട്ടിഹള്ളി ലാസ്യ നൃത്തഭവനിൽ 21 ന് ഉച്ചയ്ക്ക് 2.45ന് നടക്കും.…
എറണാകുളം: കോതമംഗലം കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു കോളേജ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി…
വാഷിംഗ്ടൺ ഡിസി: സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അഥോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യയാണ് പ്രവചിച്ചിരിക്കുന്നത്.…
ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം 21നു മുതൽ 24 വരെ നടക്കുമെന്ന് ഗ്രേറ്റർ…