Categories: KARNATAKATOP NEWS

കനത്ത മഴ; ധാർവാഡ്, ബെളഗാവി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: തുടർച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ധാർവാഡ്, ബെളഗാവി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ധാർവാഡ് ജില്ലയിൽ മഴ കാരണം ഇന്നലെയും ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും അവധി തുടരുമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ഇത് സംബന്ധിച്ച് ഡെപ്യൂട്ടി കമ്മീഷണർ ദിവ്യ പ്രഭു ഉത്തരവിറക്കി.

ബെളഗാവിയിലെ രാംദുർഗ് താലൂക്ക് ഒഴികെയുള്ള എല്ലാ താലൂക്കുകളിലെയും മുഴുവൻ അംഗൻവാടികൾക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂൾ, പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും ജില്ലാ ഭരണകൂടം നാളെ അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

TAGS: KARNATAKA | RAIN | HOLIDAY
SUMMARY: Holiday declared in educational institutions in two districts amid heavy rain

Savre Digital

Recent Posts

ക്രിസ്‌മസ്‌ പരീക്ഷയ്ക്ക്‌ ഇന്ന്‌ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ ഇന്ന് മുതല്‍ തുടക്കമാകും. എൽപി വിഭാഗം പരീക്ഷകൾ 17നാണ്‌ ആരംഭിക്കുക. ഒന്നു മുതൽ…

5 minutes ago

ക​ട​ന്ന​ൽ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു

ആലപ്പുഴ: പശുവിനു തീറ്റ നല്‍കുന്നതിനിടെ കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് ശശിഭവനം വീട്ടില്‍ കനകമ്മ (79) ആണ്…

16 minutes ago

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ കൊടിയേറും

ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ മണ്ഡലപൂജയുടെ ഭാഗമായുള്ള ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറ്റും. കൊടിയേറ്റുദിവസം ഏരിയ ഭക്തജനസമിതിയുടെ നേതൃത്വത്തിൽ വര്‍ണശബളമായ ഘോഷയാത്രയുണ്ടായിരിക്കും. 22-ന്…

23 minutes ago

പുതുവർഷാഘോഷം: ബെംഗളൂരുവില്‍ സുരക്ഷ ശക്‌തമാക്കി

ബെംഗളൂരു: പുതുവർഷാഘോഷത്തിനു മുന്നോടിയായി ബെംഗളൂരുവില്‍ സുരക്ഷ നടപടികള്‍ ശക്‌തമാക്കി പോലീസ്. പാർട്ടികൾ, ഒത്തുചേരലുകൾ, രാത്രി ആഘോഷങ്ങൾ എന്നിവ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി…

24 minutes ago

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷാമനൂർ ശിവശങ്കരപ്പ അന്തരിച്ചു

ബെംഗളൂരു: രാജ്യത്തെ ഏറ്റവും മുതിർന്ന എംഎല്‍എയും കോൺഗ്രസ് നേതാവുമായ ഷാമനൂർ ശിവശങ്കരപ്പ(94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.…

1 hour ago

ശബരിമല സ്വര്‍ണക്കൊള്ള; പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്

ന്യൂഡൽഹി: ശബരിമല സ്വർണ്ണപ്പാളി വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാര്‍ നാളെ രാവിലെ 10.30ന്…

8 hours ago