ബെംഗളൂരു: സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ശിവമോഗ, ഉഡുപ്പി, ചിക്കമഗളൂരു, ദക്ഷിണ കന്നഡ, കുടക് ജില്ലകളിലാണ് അടുത്ത രണ്ട് ദിവസത്തേക്ക് ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഞായറാഴ്ച മുതൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഉത്തര കന്നഡ, ഹാസൻ എന്നീ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബെലഗാവിയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 31 സബ് ഡിവിഷനുകളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണ കന്നഡയിൽ ജാഗ്രതാ നിർദേശം നൽകിയതിനെ തുടർന്ന് ജൂലൈ 31ന് എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
നേത്രാവതി നദി കരകവിഞ്ഞ് ഒഴുകുന്നതിനാൽ ദക്ഷിണ കന്നഡ ജില്ലയിലെ വീടുകൾ വെള്ളത്തിനടിയിലായി. ദേശീയ ദുരന്ത നിവാരണ സേനയെയും (എൻഡിആർഎഫ്) അഗ്നിശമന സേനയെയും പ്രദേശത്ത് വിന്യസിക്കുകയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. ജില്ലയിൽ ജൂലൈയിൽ പെയ്ത മഴയിൽ ഇതുവരെ 106 വീടുകളാണ് പൂർണമായും തകർന്നത്. ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
TAGS: KARNATAKA | RAIN
SUMMARY: Five districts announced red alert amid heavy rain karnataka
ഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ…
തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. ആഘോഷവേളകളില്‍ കുഞ്ഞുങ്ങള്‍ വർണ പൂമ്പാറ്റകളായി…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ റിപ്പോർട്ട് തേടി ഹൈക്കോടതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ്…
കോഴിക്കോട്: കണ്ണൂർ തലശേരിയിലെ പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടു താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ…
തിരുവനന്തപുരം: ഷാർജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസില്‍ പുക വലിച്ച കൊല്ലം സ്വദേശി പിടിയില്‍. വിമാനത്തിലെ ശുചിമുറിയില്‍…
ബെംഗളൂരു: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ബെമാ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സാമൂഹിക ഉത്തരവാദിത്ത…