തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ വൈകിയോടുന്നു. ട്രാക്കിൽ മരം വീണതോടെ തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകളും വൈകി. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ഇതുവരെ പുറപ്പെട്ടിട്ടില്ല. പെയറിങ് ട്രെയിൻ വൈകിയതാണ് കാരണം. പുലർച്ചെ 5.55ന് പുറപ്പെടേണ്ട ട്രെയിൻ 2 മണിക്കൂർ 50 മിനിറ്റ് വൈകി 8.45നാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത്.
കോഴിക്കോട് നിന്ന് ഇന്നലെ രാത്രി 9.30ന് എത്തേണ്ടയിരുന്ന ട്രെയിൻ ഇന്ന് പുലർച്ചെ 1.30നാണ് എത്തിയത്. ട്രാക്കുകളിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടതാണ് ട്രെയിനുകൾ വൈകാൻ കാരണം. ഗുരുവായൂർ എക്സ്പ്രസ് രണ്ട് മണിക്കൂറും ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയുമാണ് ഓടുന്നത്. എറണാകുളത്തിനും തിരുവനന്തപുരത്തിനുമിടയിലുള്ള ട്രാക്കിലാണ് കൂടുതലായി മരങ്ങൾ വീണ് ഗതാഗത തടസമുണ്ടായത്.
<BR>
TAGS: HEAVY RAIN KERALA, TRAINS DELAYED
SUMMARY : Heavy rains; Trains running late in the state
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…