ബെംഗളൂരു: കനാലിൽ കാൽ വഴുതി വീണ് മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. മാണ്ഡ്യ വിശ്വേശ്വരയ്യ കനാലിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികളാണ് മരിച്ചത്. കളിക്കാനായി കനാലിലേക്ക് പോയവരിൽ ഇളയകുട്ടി കാൽ വഴുതി കനാലിലേക്ക് വീഴുകയായിരുന്നു.
മറ്റു രണ്ട് കുട്ടികളും ഇളയ കുട്ടിയെ രക്ഷിക്കാനായി കനാലിലേക്ക് ഇറങ്ങിയെങ്കിലും നീന്തൽ അറിയാത്തതിനാൽ മുങ്ങിമരിക്കുകയായിരുന്നു. കനാലിലെ കൈവഴിയിൽ കൃത്യമായ സുരക്ഷ സംവിധാനം ഇല്ലാതിരുന്നതാണ് അപകടത്തിനു കാരണമെന്ന് കുട്ടികളുടെ രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിൽ മാണ്ഡ്യ പോലീസ് കേസെടുത്തു.
TAGS: KARNATAKA | DROWNED TO DEATH
SUMMARY: Three students drowned to death
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…