ബെംഗളൂരു: കനാലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പേർ മുങ്ങിമരിച്ചു. ദാവൻഗെരെ താലൂക്കിലെ ഭദ്ര കുർക്കി ഗ്രാമത്തിലാണ് സംഭവം. കെ. രാമകൃഷ്ണ (34), ഹിമേഷ് (21) എന്നിവരാണ് മരിച്ചത്. കനാലിൽ മുങ്ങിത്താഴുകയായിരുന്ന സുഹൃത്തിനെ രക്ഷിക്കാനായി ഇരുവരും കനാലിലേക്ക് ഇറങ്ങുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ അനന്തപൂർ സ്വദേശിയായ രാമകൃഷ്ണൻ ദാവൻഗെരെ ഹദാദി ഗ്രാമത്തിലുള്ള ഭാര്യാവീട്ടുകാരെ സന്ദർശിക്കാൻ പോയതായിരുന്നു. അനന്തരവൻ ഹിമേഷിനെയും രാമകൃഷ്ണൻ ഒപ്പം കൂട്ടിയിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗ്രാമത്തിലെ സുഹൃത്തായ യുവാവ് കനാലിൽ മുങ്ങിത്താഴുന്നത് കണ്ടത്. ഇതോടെ ഇരുവരും കനാലിലേക്ക് ചാടി. എന്നാൽ വെള്ളം ധാരാളമായതിനാൽ ഇവർക്ക് നീന്തി രക്ഷപ്പെടാൻ സാധിച്ചില്ല. സംഭവം കണ്ടുനിന്ന നാട്ടുകാർ ഫയർ ഫോഴ്‌സിലും പോലീസിലും വിവരം അറിയിച്ചു. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ദാവൻഗെരെ പോലീസ് കേസെടുത്തു.
TAGS: KARNATAKA | DROWNED TO DEATH
SUMMARY: Two die after drowning in Bhadra canal in attempt to save youth
മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…