കന്നഡയിൽ സംസാരിച്ചതിന് ആക്രമണം നേരിട്ടതായി നടി ഹർഷിക പൂനാച്ച

ബെംഗളൂരു: ബെംഗളൂരുവിൽ കന്നഡയിൽ സംസാരിച്ചതിന് ആൾക്കൂട്ടം ആക്രമിച്ചുവെന്ന് ആരോപണവുമായി കന്നഡ നടി ഹർഷിക പൂനാച്ച. സംഭവത്തിൻ്റെ വീഡിയോ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. തൻ്റെ ഭർത്താവിനെ കൊള്ളയടിക്കാൻ പോലും അക്രമികൾ ശ്രമിച്ചുവെന്നും നടി ആരോപിച്ചു. സമീപത്തുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടപ്പോൾ അദ്ദേഹം സഹായിക്കാൻ മടിച്ചുവെന്നും നടി പറഞ്ഞു.

സംഭവത്തിൽ കർണാടക പോലീസിൻ്റെയും മുഖ്യമന്ത്രിയുടെയും സഹായം തേടിയിട്ടുണ്ട്. പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ആണോ എല്ലാവരും താമസിക്കുന്നതെന്നും താരം ചോദിച്ചു.

രണ്ട് ദിവസം മുമ്പാണ് സംഭവം. ഫ്രേസർ ടൗൺ ഏരിയയ്ക്ക് സമീപമുള്ള പുലികേശി നഗറിലെ മോസ്‌ക് റോഡ് റെസ്റ്റോറൻ്റിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിറങ്ങവേയാണ് സംഭവം. പാർക്കിംഗിൽ നിന്ന് വാഹനമെടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ മനപൂർവം വഴക്കുണ്ടാക്കാൻ ശ്രമിച്ചു. ബലമായി കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ച അക്രമികൾ ഭർത്താവിനെ മർദിച്ചെന്നും നടി പറഞ്ഞു.

ഇവർ തന്റെ സ്വർണ്ണ ചെയിൻ തട്ടിയെടുത്തതായും ഹർഷിക പറഞ്ഞു. താൻ സംസാരിച്ച കന്നഡ ശുദ്ധമല്ലെന്ന് അക്രമികൾ ആരോപിച്ചുവെന്നും നടി പറഞ്ഞു. പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെടണമെന്നും നടി സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.

 

The post കന്നഡയിൽ സംസാരിച്ചതിന് ആക്രമണം നേരിട്ടതായി നടി ഹർഷിക പൂനാച്ച appeared first on News Bengaluru.

Savre Digital

Recent Posts

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ 30 ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: വാളയാർ ആള്‍ക്കൂട്ട കൊലപാത്തകത്തില്‍ രാം നാരായണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി…

12 minutes ago

ട്രെയിൻ യാത്രയ്ക്കിടെ കവര്‍ച്ച; പി.കെ. ശ്രീമതിയുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

പറ്റ്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം നേതാവ് പി.കെ ശ്രീമതിയുടെ ബാഗും ഫോണും മോഷണംപോയി. മഹിളാ അസോസിയേഷന്‍ സമ്മേളനത്തിനായി കൊല്‍ക്കത്തയില്‍ നിന്ന്…

1 hour ago

തിരുവനന്തപുരം മേയര്‍ തിരഞ്ഞെടുപ്പ്; യുഡിഎഫിലെ ശബരീനാഥന്‍ മത്സരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എസ്.ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും…

2 hours ago

സിനിമ കാണിച്ചു തരാമെന്ന് പറഞ്ഞ് മാനസിക വൈകല്യമുള്ള 23കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി പിടിയില്‍

മലപ്പുറം: മാനസിക വൈകല്യമുള്ള 23കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവി രുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി.…

3 hours ago

ചരിത്രം കുറിച്ച്‌ ബാഹുബലി; എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം

ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ…

4 hours ago

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: ഐഎഫ്‌എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട്…

5 hours ago