ബെംഗളൂരു: കന്നഡിഗർക്കുള്ള തൊഴിൽസംവരണ ബിൽ ഉടൻ പാസാക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് 50 മുതൽ 75 ശതമാനം വരെ നിയമന സംവരണം ലക്ഷ്യമിട്ടുള്ള ബില്ലിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് തീരുമാനം. ബിൽ താൽക്കാലികമായി നടപ്പാക്കില്ലെന്നും വിശദ ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐടി മേഖലയിലെ പ്രമുഖരിൽ നിന്നുൾപ്പടെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലായിരുന്നു സർക്കാർ നടപടി. ചൊവ്വാഴ്ചയാണ് ബില്ലിന് മന്ത്രിസഭാ അംഗീകാരം നൽകിയത്. കർണാടകയിൽ ജനിച്ചുവളർന്നവർക്കൊപ്പം 15 വർഷമായി കർണാടകത്തിൽ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവർക്ക് സംവരണം നൽകാനാണ് ബില്ലിലെ വ്യവസ്ഥ.
വ്യവസായ സ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്മെന്റ് തസ്തികകളിൽ 50 ശതമാനവും മാനേജ്മെന്റ് ഇതരതസ്തികകളിൽ 75 ശതമാനവും തദ്ദേശീയർക്ക് സംവരണം ചെയ്യാനാണ് ബിൽ വ്യവസ്ഥചെയ്യുന്നത്.
TAGS: KARNATAKA | RESERVATION BILL
SUMMARY: Karnataka government puts on hold for reservation bill
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…