ബെംഗളൂരു: കന്നഡ കവിയും നാടകകൃത്തും നിരൂപകനുമായ എച്ച്.എസ്. വെങ്കിട്ടേഷ മൂർത്തി (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ദാവണഗരെയിലെ ചന്നഗിരി താലൂക്കിലെ ഹോഡിഗെരെ സ്വദേശിയാണ്. കവിത, നാടകം, ഉപന്യാസങ്ങൾ, നോവലുകൾ, ബാലസാഹിത്യം, വിവർത്തനം, വിമർശനം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
ക്രിയാപർവം, ഓണമരദ ഗിലിഗാലു, എഷ്ടോണ്ടു മുഗിലു, അമേരിക്കദല്ലി ബില്ലുഹബ്ബ, നദിതീരദല്ലി, ഉത്തരായന, കന്നഡ സൂര്യ, വൈദേഹി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതകൾ. അഗ്നിവർണ, ചിത്രപാത, ഉരിയ ഉയ്യലെ, മന്താരേ തുടങ്ങിയ നാടകങ്ങളും തപി, അമനുഷാരു, കദിരനകോട്, അഗ്നിമുഖി, വേദവതി നദിയല്ല തുടങ്ങിയ നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. കലബുർഗിയിൽ നടന്ന 85-ാമത് സാഹിത്യ സമ്മേളനത്തിന്റെ പ്രസിഡന്റുമായിരുന്നു.
TAGS: KARNATAKA | KANNADA
SUMMARY: Wellknown Kannada poet HS Venkateshmurthy no more
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…