ബെംഗളൂരു: കന്നഡ നടനും സംവിധായകനുമായ ഗുരുപ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം മദനായകനഹള്ളിയിലെ അപ്പാർട്ട്മെൻ്റില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് തൂങ്ങിമരിച്ചതായി സംശയിക്കുന്നു.
നവംബർ 2 ഗുരുപ്രസാദിന്റെ ജന്മദിനമാണ്. ഇതിന് പിന്നാലെയുള്ള അദ്ദേഹത്തിന്റെ മരണവാർത്ത സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് ദിവസം മുമ്പാണ് ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍ക്ക് ദുർഗന്ധം അനുഭവപ്പെട്ടു തുടങ്ങിയത്.
പോലീസില്‍ അറിയിച്ചതിനെ തുടർന്നാണ് വാതില്‍ തുറന്നതെന്നാണ് പ്രാഥമിക വിവരം. വിവാദങ്ങളിലൂടെ എന്നും വാർത്തകളില്‍ നിറയുന്ന സംവിധായകനായിരുന്നു ഗുരുപ്രസാദ് (52).1972-ല്‍ കനകപൂരില്‍ ജനിച്ച ഗുരുപ്രസാദ് രാമചന്ദ്ര ശർമ്മ 2006-ല്‍ പുറത്തിറങ്ങിയ ‘മത’ എന്ന ചിത്രത്തിലൂടെ സംവിധായകനായാണ് കന്നഡ സിനിമയില്‍ തന്റെ കരിയർ ആരംഭിച്ചത്.
2009-ല്‍ ‘എഡേലു മഞ്ജുനാഥ’ എന്ന ചിത്രത്തിന് ഫിലിം ഫെയർ അവാർഡ് ലഭിച്ചു. പിന്നീട് ‘ഡയറക്ടർ സ്‌പെഷ്യല്‍’, ‘രണ്ടാം തവണ’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ‘മത’, ‘എഡേലു മഞ്ജുനാഥ’, ‘മൈലാരി’, ‘ഹുഡുഗുരു’, ‘അനന്തു v/s നുസ്രത്ത്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനേതാവായും അദ്ദേഹം തിളങ്ങി. എഡേലു മഞ്ജുനാഥയ്‌ക്ക് ഗുരുപ്രസാദ് മികച്ച തിരക്കഥയ്‌ക്കുള്ള അവാർഡ് നേടി.
TAGS : KANNADA ACTOR | GURUPRASAD | PASSED AWAY
SUMMARY : Kannada actor and director Guruprasad passed away
മംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ച് മംഗളൂരു- ഷൊര്‍ണൂര്‍ റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. അവധി ദിവസങ്ങളോട് ബന്ധപ്പെട്ട…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം. മൊബൈല്‍ മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. സഹായം തേടി പോലീസിനെ സമീപിച്ചപ്പോള്‍…
ഡല്‍ഹി: ലഡാക്ക് സമര നേതാവ് സോനം വാങ്ചുക്ക് അറസ്റ്റില്‍. ലേ യില്‍ വെച്ചാണ് അറസ്റ്റിലായത്. സോനം വാങ്ചുക്ക് നടത്തിയ പല…
കൊച്ചി: കാർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖുർ സല്‍മാൻ ഹൈക്കോടതിയില്‍. നിയമവിധേയമായാണ് വാഹനം വാങ്ങിയത് എന്ന് ദുല്‍ഖർ സല്‍മാൻ ഹൈക്കോടതിയില്‍ പറഞ്ഞു.…
കണ്ണൂർ: കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന ഒണിയന്‍ പ്രേമന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രതികളായ ഒമ്പത് ബിജെപി…
ചണ്ഡീഗഡ്: ആറുപതിറ്റാണ്ട് കാലം ഇന്ത്യൻ വ്യോമസേനയുടെ പോർമുഖമായിരുന്ന മിഗ്-21 ചരിത്രത്തിലേക്ക്. ചണ്ഡീഗഡ് വ്യോമതാവളത്തില്‍ യുദ്ധവിമാനത്തിന് വിട നല്‍കി. വിമാനത്തിന്റെ സേവനം…