ബെംഗളൂരു: കന്നഡ നടന് ചേതന്‍ ചന്ദ്രക്ക് നേരെ ആള്‍കൂട്ട ആക്രമണം. ഞായറാഴ്ചയാണ് ബെംഗളൂരുവില്‍ വെച്ച് ഇരുപതംഗ സംഘം താരത്തെ ആക്രമിച്ചത്. അമ്മയോടൊപ്പം ക്ഷേത്രത്തില്‍ പോയി വരുമ്പോഴാണ് ആക്രമണം നടന്നത്. സംഭവത്തില്‍ താരത്തിന്റെ മൂക്ക് തകര്‍ന്നിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് വിശദമാക്കിക്കൊണ്ട് ഒരു വീഡിയോ താരം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്നും നീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖത്തും വസ്ത്രങ്ങളിലും ചോരപ്പാടോട് കൂടിയാണ് അദ്ദേഹം വീഡിയോ എടുത്തത്.
‘മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരാള്‍ ഞങ്ങളെ പിന്തുടരുകയും കാറിലിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അയാളുടെ ലക്ഷ്യം മോഷണമാണെന്ന് എനിക്ക് തോന്നി. കാറിന് കേടുപാട് വരുത്തിയതിനെക്കുറിച്ച് ഞാന്‍ ആയാളോട് ചോദിച്ചു. ദേഷ്യപ്പെട്ട് തിരിച്ച് പോയ അയാള്‍ കുറച്ച് സമയത്തിന് ശേഷം ഒരു സ്ത്രീ ഉള്‍പ്പടെ 20 പേരടങ്ങുന്ന സംഘവുമായി എത്തി എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു. എന്റെ മൂക്ക് അവര്‍ തകര്‍ത്തു. കാറിനെ വീണ്ടും കേടുപാട് വരുത്തി. പോലീസെത്തിയാണ് എനിക്ക് പ്രാഥമിക ചികിത്സ നല്‍കിയത്’, ചേതന്‍ ചന്ദ്ര പറഞ്ഞു.
‘സത്യം ശിവം സുന്ദരം’ എന്ന കന്നഡ സീരിയലിലൂടെ ശ്രദ്ധേയനായ താരം ചില ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സാമൂഹിക മാധ്യമത്തിലൂടെ നിരവധിയാളുകളാണ് നടന് പിന്തുണയുമായി എത്തുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്‍ക്കാര്‍…